UPDATES

കായികം

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഇതിസാഹ താരം ജുലാന്‍ ഗോസ്വാമി വിരമിച്ചു

കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ ഇന്ത്യ റണ്ണറപ്പായപ്പോള്‍ ടീമിന്റെ നെടുന്തൂണായിരുന്നു ജുലാന്‍.

ലോക ക്രിക്കറ്റിലെ മികച്ച വനിതാ താരങ്ങളിലൊരാളായ ഇന്ത്യയുടെ ഇതിഹാസ താരം ജുലാന്‍ ഗോസ്വാമി ട്വന്റി ട്വന്റിയില്‍ നിന്നും വിരമിക്കുന്നു. വനിതാ ക്രിക്കറ്റിലെ ശ്രദ്ധേയായ പേസ് ബൗളര്‍മാരില്‍ ഒരാളും മുന്‍ ക്യാപ്റ്റനുമായ ജുലാന്‍ ഏകദിന ക്രിക്കറ്റില്‍ തുടരും. ഇന്ത്യക്ക് വേണ്ടി 68 ട്വന്റി ട്വന്റി മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള ജുലാന്‍ 56 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതുവരെ 169 ഏകദിനങ്ങളിലും 10 ടെസ്റ്റുകളും കളിച്ചിട്ടുണ്ട് 35 കാരിയായ ജുലാന്‍. ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റ് സ്വന്തമാക്കിയിട്ടുള്ള അപൂര്‍വം താരങ്ങളില്‍ ഓരാള്‍ കൂടിയാണ്.

ഐസിസിയുടെ പരമോന്നത ബഹുമതിയായ വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം 2007ല്‍ ജുലാനെ തേടിയെത്തിയിരുന്നു. 2010ല്‍ അര്‍ജ്ജുന അവാര്‍ഡ് നല്‍കിയും, 2012ല്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മശ്രീയും നല്‍കിയും രാജ്യം ജുലാനെ ആദരിച്ചിട്ടുണ്ട്. ഡയാന എഡുല്‍ജിക്കു ശേഷം അര്‍ജുന നേടിയ വനിതാ ക്രിക്കറ്റ് താരം കൂടിയാണ്് ജുലാന്‍.

മിതാലി രാജിനൊപ്പം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള താരം 2002ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മല്‍സരത്തില്‍ മിതാലിയുടെ റെക്കോര്‍ഡ് പ്രകടനത്തില്‍ ഒപ്പം ക്രീസിലുണ്ടായിരുന്ന വ്യക്തിയായിരുന്നു. അന്ന് 19 വയസ്സുകാരിയിരുന്ന മിതാലി 214 റണ്‍സെടുത്താണ് ചരിത്രത്തില്‍ ഇടംപിടിച്ചത്. ഇതേ ഇന്നിങ്സില്‍ 196 പന്തില്‍ നിന്നും 62 റണ്‍സായിരുന്നു ജുലാന്റെ സമ്പാദ്യം. കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ ഇന്ത്യ റണ്ണറപ്പായപ്പോള്‍ ടീമിന്റെ നെടുന്തൂണായിരുന്നു ജുലാന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍