UPDATES

കായികം

ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫൊഗാട്ടിന് സ്വര്‍ണം

ജപ്പാന്റെ യൂകി ഐറിയെയാണ് ഫൈനലില്‍ 6-2 എന്ന പോയിന്റ്‌ നിലയില്‍ വിനേഷ് വീഴ്ത്തിയത്. തുടക്കത്തില്‍ തന്നെ 4-0 ലീഡ് നേടി വിനേഷ് ആധിപത്യം ഉറപ്പിച്ചിരുന്നു.

എഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫൊഗാട്ടിന് സ്വര്‍ണം. ജപ്പാന്റെ യൂകി ഐറിയെയാണ് ഫൈനലില്‍ 6-2 എന്ന പോയിന്റ്‌ നിലയില്‍ വിനേഷ് വീഴ്ത്തിയത്. തുടക്കത്തില്‍ തന്നെ 4-0 ലീഡ് നേടി വിനേഷ് ആധിപത്യം ഉറപ്പിച്ചിരുന്നു. അതേസമയം ഒളിംപിക് മെഡല്‍ ജേതാവായ മറ്റൊരു ഗുസ്തി താരം സാക്ഷി മാലികിന് ഫൈനലില്‍ കടക്കാനായില്ല. പരമാവധി വെങ്കലമാണ് ഇനി സാക്ഷിക്ക് പ്രതീക്ഷിക്കാനുള്ളത്. പുരുഷ വിഭാഗം ഷൂട്ടിംഗില്‍ ഇന്ത്യയുടെ ലക്ഷയ് വെള്ളി മെഡല്‍ നേടി. ചൈനയാണ് ഇതില്‍ സ്വര്‍ണം നേടിയത്. ഇന്‍ഡോനേഷ്യയിലെ ജക്കാര്‍ത്തയിലും പാലംബാങിലുമായാണ് ഏഷ്യന്‍ ഗെയിംസ് മത്സരങ്ങള്‍ നടക്കുന്നത്.

2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വിനേഷ് വെങ്കലം നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ ഗുസ്തി താരം ഗീത ഫൊഗാട്ടിന്റെ പിതാവ് മഹാവീര്‍ സിംഗ് ഫൊഗാട്ടിന്റെ സഹോദരന്റെ മകളാണ് വിനേഷ്. ഗീതയുടേയും സഹോദരിമാരുടേയും മഹാവീര്‍ സിംഗിന്റേയും കഥയാണ് ആമിര്‍ ഖാന്റെ ദംഗല്‍ സിനിമയായത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍