UPDATES

കായികം

സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ 233 മെഡല്‍ നേട്ടവുമായി ഇന്ത്യ കുതിക്കുന്നു

അബുദാബിയില്‍ നടക്കുന്ന അമ്പത്തിയൊന്നാമതു സ്പെഷ്യല്‍ ഒളിമ്പിക്‌സ് മാര്‍ച്ച് 14നാണ് ആരംഭിച്ചത്.

അബുദാബിയില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നിലയില്‍ ഇന്ത്യ മുന്നില്‍.  മത്സരങ്ങള്‍ ആരംഭിച്ച് ആറ് ദിവസം പിന്നിടുമ്പോള്‍ 233 മെഡലുകളാണ് ഇന്ത്യയുടെ നേട്ടം. 60 സ്വര്‍ണവും 83 വെള്ളിയും 90 വെങ്കലവും നേടിയാണ് ഇന്ത്യ മെഡല്‍ നിലയില്‍ മുന്നിലെത്തിയത്.  അത്‌ലറ്റികസ്, അക്വാട്ടിക്‌സ്, സൈക്ലിംഗ്, ജൂഡോ, പവര്‍ ലിഫ്റ്റിംഗ്, ടേബിള്‍ ടെന്നീസ്, റോളര്‍ സ്‌കേറ്റിംഗ്, ബാഡ്മിന്റണ്‍, ബാസ്‌ക്കറ്റ് ബോള്‍ ട്രഡിഷണല്‍, ഹാന്‍ഡ് ബോള്‍ ട്രഡിഷണല്‍, ഫുട്‌ബോള്‍ എന്നിവയില്‍ ഇന്ത്യന്‍ താരങ്ങള്‍ നേട്ടം നേടി. മെഡല്‍ പട്ടികയില്‍ ഇന്ത്യക്ക് പിന്നിലാണ് റഷ്യ, യുഎഇ, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍.

അബുദാബിയില്‍ നടക്കുന്ന അമ്പത്തിയൊന്നാമതു സ്പെഷ്യല്‍ ഒളിമ്പിക്‌സ് മാര്‍ച്ച് 14നാണ് ആരംഭിച്ചത്. 192 രാജ്യങ്ങളില്‍ നിന്നുള്ള 7500-ഓളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് നാളെ അവസാനിക്കും. സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് പ്രചാരണ പരിപാടിയുടെ ഭാഗമായി ചുവന്ന നിറത്തിലുള്ള ബാന്‍ഡുകള്‍ കൈകളില്‍ അണിഞ്ഞ് നില്‍കുന്ന പ്രമുഖരുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍