UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റ് നാളെ മുതല്‍: വിമര്‍ശകരുടെ നാവടപ്പിക്കുമോ ക്യാപ്റ്റന്‍ കൊഹ്ലി

ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസറ്റില്‍ വിജയം കൈയെത്തും ദൂരെ ഉണ്ടായിട്ടും ലക്ഷ്യം കാണാതെ പരാജയപ്പെട്ടതോടെയാണ് ടീം ഇന്ത്യക്കെതിരെയും ക്യപ്റ്റനെന്ന നിലയില്‍ കൊഹ്ലിക്കെതിരെയും മുന്‍താരങ്ങള്‍ രംഗത്തു വന്നത്.  ഒന്നാം ടെസ്റ്റ് തോല്‍വിക്ക് ശേഷം സുനില്‍ ഗവാസ്‌കര്‍, സൗരവ് ഗാംഗുലി അടക്കമുള്ളവർ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

എഡ്ജ്ബാസ്റ്റൻ ടെസ്റ്റിലെ തോൽവിക്ക് ശേഷം നാളെ രണ്ടാം ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന്റെ ശ്രദ്ധാകേന്ദ്രം ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെയായിരിക്കും. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി തിളക്കത്തോടെ കൈയ്യടി നേടിയ കൊഹ്ലിക്ക് ക്യാപ്റ്റനെന്ന നിലയില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ടീമിനെ വിജയിപ്പിക്കാന്‍ കഴിയാത്തത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ടീമില്‍ ക്യാപ്റ്റന്‍ പദവി ഏറ്റെടുത്തിട്ടുള്ള മുന്‍ കാല ക്യാപ്റ്റന്‍മാര്‍ എല്ലാം പദവി ഏറ്റെടുത്ത ശേഷം സ്വയം മികവ് കാണിച്ചില്ലെങ്കിലും ഒരു പരിധി വരെ ടീമിന്റെ മികവിലും തന്ത്രത്തിലും വിജയം കണ്ടിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്താനാണ് കൊഹ്ലി. ക്യാപ്റ്റന്‍ പദവി തനിക്കു സമ്മര്‍ദമൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് തന്റെ മികച്ച ബാറ്റിംഗിലൂടെ അറിയിക്കുന്നത്. എന്നാല്‍ മഹേന്ദ്രസിംഗ് ധോനിയുടെ അഭാവത്തില്‍ കളിക്കളത്തിലിറങ്ങുന്ന കോഹ്ലിയുടെ ടിം പരാജയപ്പെടുന്നു എന്നത് വസ്തുതയാണ്.

ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസറ്റില്‍ വിജയം കൈയെത്തും ദൂരെ ഉണ്ടായിട്ടും ലക്ഷ്യം കാണാതെ പരാജയപ്പെട്ടതോടെയാണ് ടീം ഇന്ത്യക്കെതിരെയും ക്യപ്റ്റനെന്ന നിലയില്‍ കൊഹ്ലിക്കെതിരെയും മുന്‍താരങ്ങള്‍ രംഗത്തു വന്നത്. ബാറ്റിംഗ് ഓര്‍ഡറിലും ബൗളിംഗ് സ്‌പെല്‍ നിര്‍ണയത്തിലും ടീം പരാജയവും ടീം സെലക്ഷനിലെ അപാകതകള്‍ ഉള്‍പ്പെടെ ടീം ഇന്ത്യയെ ഇഴകീറി വിമര്‍ശിക്കുമ്പോള്‍ ക്യാപ്റ്റന്റെ സമ്മര്‍ദം കൂട്ടുകയാണ് ചെയ്യുന്നത്. ഒന്നാം ടെസ്റ്റ് തോല്‍വിക്ക് ശേഷം സുനില്‍ ഗവാസ്‌കര്‍, സൗരവ് ഗാംഗുലി അടക്കമുള്ളവർ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

ലോഡ്‌സ് എന്നും അഗ്നി പരീക്ഷ

ടിം ഇന്ത്യ ലോഡ്‌സില്‍ കളിച്ച 17 ടെസ്റ്റ് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രമെ ജയിക്കാനിയിട്ടുള്ളു. പതിനൊന്നു കളികളില്‍ തോല്‍വിയറിഞ്ഞ ഇന്ത്യ നാല് മത്സരത്തില്‍ സമനില നേടി. ലോകത്തിലെ പേര് കേട്ട ബാറ്റിംഗ് നിരയെ വളരെ എളുപ്പത്തിലാണ് ഇംഗ്ലീഷ് നിര ആദ്യ ടെസ്റ്റിൽ എറിഞ്ഞിട്ടത്. ബാറ്റിംഗ് ഓര്‍ഡറിലെ പാകപിഴകള്‍ തിരുത്തി മുന്നാട്ടു പോയാല്‍ മാത്രമെ ഇന്ത്യക്ക് വിജയം നേടാനാകൂ. മികച്ച ഫോമില്‍ പന്തെറിയുന്ന ഇഷാന്ത് ഷര്‍മ്മയും മുഹമ്മദ് ഷമിയുമാണ് ബൗളിംഗിലെ ഇന്ത്യന്‍ പ്രതീക്ഷ. വിമര്‍ശനങ്ങള്‍ക്കു നടുവിലെ നാളത്തെ കളി കൊഹ്ലിക്കും കൂട്ടര്‍ക്കും അഗ്നി പരീക്ഷ തന്നെയാണ്. ചേതേശ്വര്‍ പുജാരയ്ക്കു പകരം മൂന്നാം നമ്പറില്‍ കളിച്ച കെ.എല്‍ രാഹുല്‍ തിളങ്ങിയില്ല. വൃദ്ധിമാന്‍ സാഹയക്കു പകരക്കാരനായി എത്തിയ ദിനേഷ് കാർത്തിക്കിനും ഫോം കണ്ടെത്താനായില്ല.

അയര്‍ലെന്‍ഡിനെതിരെയുള്ള ട്വന്റി- ട്വന്റി മത്സരത്തില്‍ പരുക്കേറ്റ ബുമ്രയും നാളെ കളിക്കളത്തിലിറങ്ങാന്‍ സാധ്യത കുറവാണ്. ഇംഗ്ലണ്ട് ടിമില്‍ ആദ്യ കളിയില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം നടത്തിയ ബെന്‍ സ്‌റ്റോക് രണ്ടാം ടെസ്‌ററില്‍ ഉണ്ടായേക്കില്ല. ക്രിസ് വോക്‌സാകും പകരകാരനായി ഇറങ്ങുക. ആദ്യ മത്സരത്തില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് ഡേവിഡ് മാലനെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫസ്‌ററ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഒലി പോപ്പാണ് മാലനു പകരക്കാരന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍