രണ്ടാം സീഡ് ചൈനയുടെ ചെന്‍ യു ഫെയിയുമായാണ് സെമിയില്‍ സിന്ധുവിന്റെ പോരാട്ടം.
ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ടോപ് സീഡ് പിവി സിന്ധു സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ജപ്പാന്‍ സൂപ്പര്‍ താരവും മൂന്നാം സീഡുമായ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സിന്ധു അവസാന നാലില്‍ ഇടം പിടിച്ചത്.
ടൂര്‍ണമെന്റിലെ അഞ്ചാം സീഡായ സിന്ധു മുന്‍ ലോകചാമ്പ്യനെതിരെ കരുത്തുറ്റ പ്രകടനമാണ് പുറത്തെടുത്തത്. വെറും 44 മിനിട്ടില്‍ സിന്ധു പോരാട്ടം ജയിച്ച് സെമിയിലെത്തി. ആദ്യ ഗെയിമിലും രണ്ടാം ഗെയിമിലും തുടക്കത്തിലെ ലീഡെടുത്ത സിന്ധു പിന്നീട് ഒരിക്കലും ലീഡ് വഴങ്ങിയില്ല. ചിരവൈരിയായ ഒകുഹാരയ്ക്കെതിരെ സിന്ധുവിന്റെ സമഗ്രാധിപത്യമാണ് കണ്ടത്. കളിയുടെ ഒരു ഘട്ടത്തില്‍ പോലും സിന്ധു ലീഡ് വിട്ടുകൊടുത്തില്ല. സ്‌കോര്‍: 21- 14, 21- 7. രണ്ടാം സീഡ് ചൈനയുടെ ചെന്‍ യു ഫെയിയുമായാണ് സെമിയില്‍ സിന്ധുവിന്റെ പോരാട്ടം.
സെമിയില്‍ ചൈനയുടെ ചെന്‍ ഫീ ആണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി. അമേരിക്കയുടെ ബൈവന്‍ സാംഗിനെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്ക് കീഴടക്കിയാണ് ചെന്‍ ഫീ സെമിയിലെത്തിയത്. ചെന്‍ ഫീക്കെതിരെ കളിച്ച ഏഴ് മത്സരങ്ങളില്‍ നാലെണ്ണം സിന്ധു ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ തോറ്റു.