UPDATES

വീഡിയോ

ലാലു മുഹമ്മദ് സോഹ്രി: 10 മിനുട്ടും 18 സെക്കന്റും കൊണ്ട് അത്‌ലറ്റിക്സില്‍ ഇന്തോനേഷ്യ കുറിച്ച ചരിത്രം (വീഡിയോ)

ഷൂസ് വാങ്ങാന്‍ പണമില്ലാതിരുന്നതിനാല്‍ നഗ്നപാദനായി ഓടി പരിശീലിച്ചിരുന്ന കുട്ടിയാണ് കായിക ചരിത്രത്തിലേയ്ക്ക് ഓടിക്കയറി ഇന്തോനേഷ്യയുടെ പുതിയ ഹീറോ ആയി വളര്‍ന്നിരിക്കുന്നത്.

10 മിനുട്ടും 18 സെക്കന്റും – ഫിന്‍ലാന്റിലെ ലോക അണ്ടര്‍ 20 അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഫൈനലില്‍ ഇന്തോനേഷ്യയുടെ ലാല്‍ മുഹമ്മദ് സോഹ്രി എന്ന 18കാരന്‍ ചരിത്രം കുറിക്കാനെടുത്ത സമയം. ഷൂസ് വാങ്ങാന്‍ പണമില്ലാതിരുന്നതിനാല്‍ നഗ്നപാദനായി ഓടി പരിശീലിച്ചിരുന്ന കുട്ടിയാണ് കായിക ചരിത്രത്തിലേയ്ക്ക് ഓടിക്കയറി ഇന്തോനേഷ്യയുടെ പുതിയ ഹീറോ ആയി വളര്‍ന്നിരിക്കുന്നത്. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്ലറ്റിക് ഫെഡറേഷന്‍ (ഐഎഎഎഫ്) സംഘടിപ്പിക്കുന്ന അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്തോനേഷ്യക്കാരനാണ് ലാലു മുഹമ്മദ് സോഹ്രി.

ഇന്തോനേഷ്യന്‍ ദ്വീപായ ലൊംബോക്കിലാണ് സോഹ്രിയുടെ ഗ്രാമം. മുളയടക്കമുള്ള മരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച വീട്ടിലാണ് സോഹ്രിയടക്കമുള്ള അഞ്ച് സഹോദരങ്ങള്‍ കഴിഞ്ഞിരുന്നത്. ദാരിദ്ര്യം നിറഞ്ഞ ബാല്യം. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കള്‍ മരിച്ചു. ഓട്ടക്കാരനാകണമെന്നത് ചെറുപ്പം മുതലേയുള്ള മോഹമാണ്. ഷൂ വാങ്ങാന്‍ പണമില്ലാത്തതൊന്നും ആഗ്രഹങ്ങളുമായി മുന്നോട്ട് പോകാന്‍ തടസമായില്ല. നഗ്നപാദനായി ഗ്രാമത്തിന് ചുറ്റും ഓടി പരിശീലിച്ചു. 2017ല്‍ ജക്കാര്‍ത്തയിലേയ്ക്ക് പരിശീലനത്തിനായി പോകുന്നതിന് മുമ്പാണ് മിച്ചം വച്ച പണം കൊണ്ട് ഒരു ജോഡി ഷൂ വാങ്ങിയത്.

ഫിന്‍ലാന്റില്‍ തങ്ങളുടെ പ്രിയപ്പെട്ട ലാലു ചരിത്രം കുറിക്കുന്നത് വീട്ടുകാരും നാട്ടുകാരും ടിവിയില്‍ കണ്ടു. ഇന്‍ഡോനേഷ്യയില്‍ സോഹ്രി തരംഗമാണിപ്പോള്‍. പ്രസിഡന്റ് ജോക്കോ വിഡോദോ അടക്കമുള്ളവര്‍ സോഹ്രിയെ അഭിനന്ദിച്ച് രംഗത്തെത്തി. ബിബിസിയും സിഎന്‍എന്നും അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ സോഹ്രിയെക്കുറിച്ച് സ്‌റ്റോറികള്‍ ചെയ്യുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍