UPDATES

കായികം

ഇനിയേസ്റ്റ ബാഴ്‌സ വിടുന്നു?

ബാഴ്‌സയുമായി ആജീവനാന്ത കരാര്‍ ഉള്ള ഇനിയേസ്റ്റ 2003ലാണ് ക്ലബിലെത്തിയത്. ടീമിനൊപ്പം എട്ട് ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗും അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ വിജയത്തോടെ തുടര്‍ച്ചയായ നാലാമത്തെ കോപ ഡെല്‍ റേ കിരീടമായിരുന്നു ബാഴ്സ സ്വന്തമാക്കിയത്.

കോപ്പ ഡെല്‍ റേ കിരീട നേട്ടത്തിന് പിറകെ പ്രമുഖ സ്പാനിഷ് ക്ലബായ ബാഴ്‌സലോണയോട് വിട പറയുമെന്ന സുചന ശക്മാക്കി സ്പാനിഷ് സൂപ്പര്‍ താരം ആന്ദ്രേ ഇനിയോസ്റ്റ. കോപാ ഡെല്‍ റേ കപ്പിലെ സെവിയ്യക്കെതിരായ അവസാന മത്സരത്തിനിടെ സൈഡ് ബഞ്ചിലേക്കുള്ള യാത്രക്കിടെ ആ കണ്ണുകള്‍ നിറഞ്ഞിരുന്നെന്നത് തന്നെയാണ് ഇതിനുള്ള പ്രധാന തെളിവുകളിലൊന്ന്. ബാഴ്‌സയുമായി ആജീവനാന്ത കരാര്‍ ഉള്ള ഇനിയേസ്റ്റ 2003ലാണ് ക്ലബിലെത്തിയത്. ടീമിനൊപ്പം എട്ട് ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗും അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ വിജയത്തോടെ തുടര്‍ച്ചയായ നാലാമത്തെ കോപ ഡെല്‍ റേ കിരീടമായിരുന്നു ബാഴ്സ സ്വന്തമാക്കിയത്.

ചാമ്പ്യന്‍സ് ലീഗില്‍ റോമയോടേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ആഘാതം മറികടക്കാന്‍ ഉതകുന്ന കോപ്പ ഡെല്‍ റേ കിരീട നേട്ടത്തിലും തങ്ങളുടെ പ്രിയ താരം നിറഞ്ഞ കണ്ണുകളോടെ കളം വിടുന്ന കാഴ്ച ആഹ്‌ളാദത്തേക്കാള്‍ ഉപരി അവരെ വിഷമത്തിലാക്കുന്നതായിരുന്നു. തന്റെ കരിയറിലെ 34ാമത്തെ കിരീടനേട്ടമായിരുന്നു സെവ്വിയ്യക്കെതിരേ കഴിഞ്ഞ ദിവസം ഇനിയേസ്റ്റയുടെ ബാഴ്‌സ സ്വന്തമാക്കിയത്. ക്ലബിലെ തന്റെ അവസാന ഫൈനലെന്ന് കണക്കാവുന്ന സെവിയ്യക്കെതിരേ 51 മിനിറ്റ് കളത്തിലിറങ്ങിയ ഇനിയേസ്റ്റ ക്ലബിലെ തന്റെ 670ാമത് മത്സരം കൂടിയായിരുന്നു പൂര്‍ത്തിയാക്കിയത്.

മത്സരത്തില്‍ അഞ്ച് ഗോളുകള്‍ക്ക് ബാഴ്‌സലോണ് വിജയിച്ച ബാഴ്‌സ സെവ്വിയ്യക്കെതിരേ സമ്പൂര്‍ണ അധിപത്യമാണ് പുലര്‍ത്തിയത്. ബാഴ്സയ്ക്കായി ലൂയിസ് സുവാരസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഒരു ഗോളും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയും സൂപ്പര്‍ താരം മെസിയും മികച്ച പ്രകടനം കാഴ്ച വെച്ചു. ഇനിയേസ്റ്റ, കുട്ടീന്യോ എന്നിവരാണ് ശേഷിക്കുന്ന ഗോളുകള്‍ നേടിയത്. 33ാം വയസില്‍ ക്ലബിനൊപ്പമുള്ള തന്‍റെ കാലഘട്ടം അവസാനിപ്പിക്കുമെന്ന റിപ്പോര്‍ട്ട് ശക്തമാകുമ്പോള്‍ വന്‍ ഓഫറുമായി തന്നെ സമീപിച്ച ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബിലേക്കായിരിക്കും ഇനിയേസ്റ്റ എത്തുകയെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ സീസണ്‍ അവസാനത്തോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന സൂചന നേരത്തെ ഇനിയേസ്റ്റ നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍