UPDATES

കായികം

അരങ്ങേറ്റ സെഞ്ചുറിയുമായി ഇന്‍സമാമിന്റെ അനന്തരവന്‍, അഞ്ച് വിക്കറ്റ് പിഴുത് ഹസന്‍ അലി; ശ്രീലങ്കയെ പാകിസ്ഥാന്‍ തകര്‍ത്തു

ഇന്‍സമാം ഉള്‍ഹഖിന്റെ അന്തരവന്‍ ഇമാം ഉള്‍ ഹഖിന്റെ അരങ്ങേറ്റ സെഞ്ചുറിയുടേയും ഹസന്‍ അലിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റേയും പിന്‍ബലത്തില്‍ ശ്രീലങ്കയെ പാകിസ്ഥാന്‍ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു.

ഗ്രൗണ്ടില്‍ വിക്കറ്റിന് മുന്നില്‍ തന്റെ വിശാലമായ ശരീരം കൊണ്ട നിറഞ്ഞുനില്‍ക്കുകയും വിക്കറ്റുകള്‍ക്കിടയില്‍ റണ്‍ ഔട്ട് ആകാതെ ഓടിയെത്താന്‍ കഷ്ടപ്പെടുകയും ചെയ്തിരുന്ന, എന്നാല്‍ ബാറ്റ് കൊണ്ട് മികച്ച പ്രകടനം നടത്തിയിരുന്ന ഇന്‍സമാം ഉള്‍ ഹഖിനെ മറക്കാറായിട്ടില്ല. 90കളിലെ ക്രിക്കറ്റ് പ്രേമികളുടെ പ്രിയ താരങ്ങൡ ഒരാളായിരുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഇന്‍സമാം ഉള്‍ഹഖിന്റെ അനന്തരവന്‍ ഇമാം ഉള്‍ ഹഖ് അന്താരാഷ്ട്ര ഏകദിനത്തില്‍ ഉജ്ജ്വല അരങ്ങേറ്റം കുറിച്ചിരിക്കുന്നു. ഇമാം ഉള്‍ ഹഖിന്റെ അരങ്ങേറ്റ സെഞ്ചുറിയുടേയും ഹസന്‍ അലിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റേയും പിന്‍ബലത്തില്‍ ശ്രീലങ്കയെ പാകിസ്ഥാന്‍ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു. അബു ദാബിയില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചതോടെ ഏകദിന പരമ്പര പാകിസ്ഥാന്‍ നേടി. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്കയെ തകര്‍ത്തത് ഹസന്‍ അലിയുടെ തകര്‍പ്പന്‍ ബോളിംഗാണ് (5-34).

ഏറ്റവും കുറച്ച് മത്സരത്തില്‍ നിന്ന് 50 വിക്കറ്റ് നേടുന്ന പാക് താരമായി ഹസന്‍ അലി. ഹസന്‍ അലിയുടെ 24ാം മത്സരമാണിത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 102 എന്ന നിലയില്‍ നിന്ന് 208ന് ശ്രീലങ്ക ഓള്‍ ഔട്ടായി. പിന്നെ 21കാരനായ ഇമാമിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കണ്ടത്. ഓപ്പണിംഗ് ബാറ്റ്‌സ്മാന ഓപ്പണിംഗ് ബാറ്റ്‌സ്മാനായ ഇമാം 125 പന്തില്‍ നിന്നാണ് സെഞ്ചുറി നേടിയത്. ഏകദിന അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ പാത് താരമാണ് ഇമാം ഉള്‍ ഹഖ്. 61 റണ്‍സ് നേടിയ ഉപുള്‍ തരംഗയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ശ്രീലങ്കയുടെ തുടര്‍ച്ചയായ 10ാമത് അന്താരാഷ്ട്ര ഏകദിന തോല്‍വിയാണിത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍