UPDATES

കായികം

ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യന്‍ ടീമിനെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം

പാകിസ്താന്‍, ന്യൂസിലാന്‍ഡ് ടീമുകള്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതായും റോജര്‍ ബിന്നി പറഞ്ഞു.

ഐസിസി ഏകദിന ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഇന്ത്യക്ക് ഐപിഎല്‍ മത്സരങ്ങള്‍ കളിക്കുന്നത് കൂടുതല്‍ നഷ്ടമാണ് ഉണ്ടാക്കുകയെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ റോജര്‍ ബിന്നി. ഇന്ത്യന്‍ ക്രിക്കറ്റിനു മികച്ച താരങ്ങളെ സമ്മാനിക്കുന്ന ടൂര്‍ണമെന്റും യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്ന ടൂര്‍ണമെന്റുമാണ് ഐപിഎല്‍ എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഈ വര്‍ഷം മേയില്‍ ഇംഗ്ലണ്ടില്‍ ആരംഭിക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന് മുമ്പുള്ള ടൂര്‍ണമെന്റ് എന്ന നിലയില്‍ ഐപിഎല്‍ ഇന്ത്യന്‍ താരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് റോജര്‍ ബിന്നി പറയുന്നത്.

അടുത്തിടെയായി ഏറെ മല്‍സരങ്ങളില്‍ ഇന്ത്യ കളിച്ചു കഴിഞ്ഞു. അനാവശ്യമായ പരമ്പരകളില്‍ പോലും ഇന്ത്യ കളിച്ചതായി കാണാം. ഇതിന് മികച്ച ഉദാഹരണമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള പരമ്പര. ഇങ്ങനെ തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കുന്നത് ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളെ തളര്‍ത്തുമെന്നും ബിന്നി ചൂണ്ടിക്കാട്ടുന്നു.

ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്റുകള്‍ വരുമ്പോള്‍ താരങ്ങള്‍ക്കു മതിയായ വിശ്രമം ആവശ്യമാണ്. എങ്കില്‍ മാത്രമേ കൂടുതല്‍ ഫ്രഷായി കളിക്കളത്തില്‍ ഇറങ്ങാന്‍ അവര്‍ക്കു സാധിക്കുകയുള്ളൂ. പാകിസ്താന്‍, ന്യൂസിലാന്‍ഡ് ടീമുകള്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതായും റോജര്‍ ബിന്നി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍