UPDATES

കായികം

യൂസഫിനെ വിമര്‍ശിക്കുന്നവരുടെ വായടപ്പിച്ച് ഇര്‍ഫാന്‍ പത്താന്‍

9 മത്സരങ്ങള്‍ കളിച്ച യൂസഫ് അഞ്ചെണ്ണത്തിലും നോട്ടൗട്ടാണെന്നും രണ്ട് മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയില്ലെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടുന്നു.

ഐപിഎല്‍ സീസണുകളില്‍ വെടിക്കെട്ട് ബാറ്റസ്മാന്‍മാരുടെ പട്ടികയില്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്ന താരമായിരുന്നു യൂസഫ് പത്താന്‍. പരാജയ മുഖത്ത് നിന്ന് ടീമിനെ വിജയത്തിലേക്ക് എത്തിക്കുന്നതില്‍ മികവു കാണിച്ചിരുന്ന താരത്തിന് ഈ സീസണില്‍ വേണ്ടത്ര ശോഭിക്കാനാകുന്നില്ല. പന്ത്രണ്ടാം സീസണ്‍ ഐപിഎല്ലില്‍ ഇത് വരെ കളിച്ച 9 മത്സരങ്ങളില്‍ 37 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

വെടിക്കെട്ട് ബാറ്റിംഗിന് പേരു കേട്ട താരം ഈ സീസണിലെ സ്‌ട്രൈക്ക് റേറ്റ് 90.24 ആണ്. തന്റെ കരിയറിലെ ഏറ്റവും മോശം ഐപിഎല്‍ സീസണുകളില്‍ ഒന്നിലൂടെ കടന്ന് പോകുമ്പോള്‍ കടുത്ത വിമര്‍ശനമാണ് യൂസഫിനെതിരെ ക്രിക്കറ്റ് ലോകത്ത് നിന്നുയരുന്നത്. യൂസഫിന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ച് കഴിഞ്ഞെന്നും, ഇപ്പോള്‍ അദ്ദേഹം ടീമിന്റെ ബാധ്യതയാണെന്നുമൊക്കെയാണ് വിമര്‍ശനങ്ങള്‍. വിമര്‍ശനങ്ങള്‍ അതിരുകടന്നതോടെ യൂസഫിന് പിന്തുണയുമായി സഹോദരന്‍ ഇര്‍ഫാന്‍ പത്താന്‍ രംഗത്തെത്തി.

9 മത്സരങ്ങള്‍ കളിച്ച യൂസഫ് അഞ്ചെണ്ണത്തിലും നോട്ടൗട്ടാണെന്നും രണ്ട് മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയില്ലെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടുന്നു. ആകെ 41 പന്തുകള്‍ മാത്രമേ യൂസഫ് സീസണില്‍ നേരിട്ടിട്ടുട്ടുള്ളു. അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച് പറയുമ്പോള്‍ കണക്കുകള്‍ മറന്ന് കൂടായെന്നും ഇര്‍ഫാന്‍ പറയുന്നു. ഇതിനൊപ്പം ഇത്ര താഴെ ബാറ്റിംഗിനിറങ്ങി 16 മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മറ്റ് താരങ്ങളില്ലെന്നും ഇര്‍ഫാന്‍ തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ വിമര്‍ശകര്‍ക്ക് മറുപടി കൊടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍