UPDATES

കായികം

ഐപിഎല്‍ 12ാം സീസണ്‍; ആദ്യ ഷെഡ്യൂള്‍ പുറത്തു വിട്ടു

മാര്‍ച്ച് 23നാണ് ഐ.പി.എല്‍ 2019ന് തുടക്കമാവുക.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) 12ാം സീസണിന്റെ ആദ്യ ഷെഡ്യൂള്‍ പുറത്തു വിട്ടു. ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാതലത്തില്‍, പോളിംഗ് നടക്കുന്ന  തീയതി പ്രഖ്യാപനത്തിന് ശേഷമാകും ഐപിഎലിന്റെ പൂര്‍ണ്ണമായ ഷെഡ്യൂള്‍ റിലീസ് ചെയ്യുകയ്യുള്ളൂ ഐപിഎല്‍ അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ മത്സരങ്ങളുടെ ആദ്യ രണ്ടാഴ്ച്ചത്തേക്കുള്ള ഷെഡ്യൂളാണ് പുറത്തു വിട്ടിരിക്കുന്നത്. മാര്‍ച്ച് 23നാണ് ഐ.പി.എല്‍ 2019ന് തുടക്കമാവുക.

ഉദ്ഘാടന മത്സരത്തില്‍ ധോണിയുടെ നേതൃത്വത്തിലുള്ള നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേസ് ബംഗളുരുവിനെ നേരിടും. രണ്ടാഴ്ച്ചക്കിടെ എട്ട് ഹോം ഗ്രൗണ്ടുകളിലായി ആകെ 17 മത്സരങ്ങളാണ് കളിക്കുന്നത്. ഈ കാലയളവിനിടെ ഓരോ ടീമും ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി മിനിമം നാലു മത്സരങ്ങളും, ബംഗളുരു റോയല്‍ ചലഞ്ചേസുമായി അഞ്ചു മത്സരങ്ങളും കളിക്കും. ഇതില്‍ ഒരു ടീം രണ്ടു വീതം ഹോം മത്സരങ്ങളും ഏവേ മത്സരങ്ങളും കളിക്കുമ്പോള്‍, ഡല്‍ഹി ക്യാപിറ്റല്‍സ് മൂന്ന് ഹോം മാച്ചുകളും, റോയല്‍ ചലഞ്ചേസ് മൂന്ന് ഏവേ മാച്ചുകളും കളിക്കും.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍