UPDATES

കായികം

മത്സരത്തിനിടെ സ്റ്റേഡിയത്തിലെ വാതിലില്‍ തൊഴിച്ചു; അമ്പയര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സിന് ശേഷമുള്ള ഇടവേളയിലായിരുന്നു സംഭവം.

ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ – സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെ അമ്പയര്‍ നിഗല്‍ലോംഗിന്റെ പ്രവൃത്തിയാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. മത്സരത്തിനിടെ താരങ്ങള്‍ ചൂടാകുന്നതും മോശമായി പെരുമാറുന്നതും പുതിയ സംഭവമല്ല. എന്നാല്‍ മത്സരം നിയന്ത്രിക്കുന്ന അമ്പയര്‍മാരില്‍ നിന്ന് ഇത്തരം തെറ്റായ പ്രവൃത്തികള്‍ ഉണ്ടാകുന്നത് വിരളമാണ്.  മത്സരത്തിനിടെ അമ്പയര്‍ നിഗല്‍ലോംഗ് സ്‌റ്റേഡിയത്തിലെ വാതിലില്‍ തൊഴിച്ചതാണ് സംഭവം. മത്സരത്തിലെ തന്റെ തീരുമാനങ്ങളൊന്ന് തെറ്റിപ്പോയതിന്റെ രോഷത്തിലാണ് ലോംഗ് സ്റ്റേഡിയത്തിലെ വാതിലുകളില്‍ ഒന്നില്‍ ശക്തമായി തൊഴിച്ചത്. സംഭവത്തില്‍ ലോംഗിനെതിരെ കടുത്ത അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സൂചന. നിലവില്‍ 5000 രൂപ പിഴ അടക്കാന്‍ മാത്രമാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സിന് ശേഷമുള്ള ഇടവേളയിലായിരുന്നു സംഭവം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍ റൈസേഴ്‌സിനെതിരെ ബാംഗ്ലൂരിന്റെ ഉമേഷ് യാദവ് എറിഞ്ഞ പന്തുകളിലൊന്നില്‍ അമ്പയര്‍ നിഗല്‍ ലോംഗ് നോബോള്‍ വിളിച്ചിരുന്നു. ബോളറുടെ കാല്‍ ക്രീസിനകത്തായിരുന്നതിനാല്‍ അത് നോബോള്‍അല്ലായിരുന്നെങ്കിലും ലോംഗിന് ഇക്കാര്യത്തില്‍ പിഴവ് സംഭവിക്കുകയായിരുന്നു. സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ റീപ്ലേ കാണിച്ചപ്പോള്‍ ഉമേഷ് ഓവര്‍ സ്റ്റെപ്പ് ചെയ്തില്ലെന്നും വ്യക്തമായി. ഇതോടെ അമ്പയര്‍ക്ക് സമീപമെത്തി ഉമേഷും കോലിയും തര്‍ക്കിച്ചു. എന്നാല്‍ ഇവരോട് ദേഷ്യത്തോടെ പ്രതികരിച്ച ലോംഗ് നോ ബോള്‍ വിളിച്ച തീരുമാനം പിന്‍വലിച്ചില്ല. ഈ സംഭവമാണ് ലോംഗിനെ അസ്വസ്ഥനാക്കിയത്. ആദ്യ ഇന്നിംഗ്‌സിന് ശേഷമുള്ള ഇടവേളയ്ക്കിടെ തീര്‍ത്തും അസ്വസ്ഥനായിരുന്ന ലോംഗ്, സ്റ്റേഡിയത്തിലെ വാതിലുകളിലൊന്നില്‍ ശക്തമായി തൊഴിക്കുകയായിരുന്നു. ഈ സംഭവം വലിയ വിവാദമായതോടെ നിഗല്‍ ലോംഗിനെതിരെ അന്വേഷണം ഉണ്ടാകുമെന്നവണ് റിപോര്‍ട്ടുകള്‍.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍