UPDATES

കായികം

ഡബിള്‍ ഓടാന്‍ തുനിഞ്ഞ സ്‌റ്റൊയ്നിസിനെ തടഞ്ഞ് കോഹ്‌ലി; തനിക്ക് സെഞ്ച്വറിയും വിലപ്പെട്ടതെന്ന് താരം

ഐപിഎല്ലിലെ കോഹ് ലിയുടെ അഞ്ചാം സെഞ്ചുറിയാണ് കൊല്‍ക്കത്തയ്ക്കെതിരെ ഈഡനില്‍ പിറന്നത്.

ഐപിഎലില്‍ കൊല്‍ക്കത്ത – ബാംഗ്ലൂര്‍ മത്സരത്തില്‍ സെഞ്ച്വറിക്കരികെ നില്‍ക്കുന്ന വിരാട് കോഹ്‌ലിയെ ഡബിള്‍ റണ്‍ ഓടാന്‍ പ്രേരിപ്പിച്ച സ്റ്റൊയ്നിസിനെ താരം മടക്കി അയച്ചതാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച. ടീമിന്റെ വിജയമാണ് എപ്പോഴും പ്രധാനമെന്ന് പറയുന്ന താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ടീമിനൊപ്പം തന്റെ ജയവും പ്രധാനമാണെന്നാണ് കോഹ്‌ലി പറയുന്നത്.

ബാംഗ്ലൂര്‍ ഇന്നിംഗ്‌സിലെ അസാന ഓവറിലെ നാലാം പന്തില്‍ ഡബിള്‍ റണ്ണിനായി ഓടാന്‍ തുടങ്ങിയിരുന്നു സ്റ്റൊയ്നിസ്. പക്ഷേ കോഹ് ലി വിസമ്മതിച്ചു. അവിടെ കോഹ് ലി സെഞ്ചുറി ആഗ്രഹിച്ചിരുന്നു. തിരിഞ്ഞ് ഓടിയ കോഹ്‌ലി ചെറുചിരിയോടെ എല്ലാവരെയും നോക്കി. സെഞ്ചുറി തനിക്ക് പ്രധാനപ്പെട്ടത് തന്നെ എന്നായിരുന്നു അതിനര്‍ഥം. തൊട്ടടുത്ത പന്തില്‍ ബൗണ്ടറി പായിച്ച് ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ സ്‌കോര്‍ മൂന്നക്കം കടത്തിയവരുടെ കൂട്ടത്തില്‍ കോഹ് ലി തന്റെ പേരും എഴുതിചേര്‍ത്തു.

ഐപിഎല്ലിലെ കോഹ് ലിയുടെ അഞ്ചാം സെഞ്ചുറിയാണ് കൊല്‍ക്കത്തയ്ക്കെതിരെ ഈഡനില്‍ പിറന്നത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയവരുടെ ലിസ്റ്റില്‍ രണ്ടാമത്. 2016ന് ശേഷമുള്ള കോഹ് ലിയുടെ ആദ്യ ഐപിഎല്‍ സെഞ്ചുറിയും. ആറ് സെഞ്ചുറിയുമായി ഐപിഎല്ലിലെ സെഞ്ചുറി വേട്ടയില്‍ ഗ്രിസ് ഗെയിലാണ് ഒന്നാമത്. നാല് സെഞ്ചുറിയുമായി ഡേവിഡ് വാര്‍ണറും, ഷെയിന്‍ വാട്സനുമാണ് പിന്നെ കോഹ് ലിക്ക് പിന്നിലുള്ളത്. 58 പന്തില്‍ നിന്നായിരുന്നു കോഹ് ലി മൂന്നക്കം കടന്നത്.  കോഹ് ലി ഐപിഎല്ലിലെ തന്റെ മറ്റ് നാല് സെഞ്ചുറിയും നേടിയത് 2016ലാണ്. ഇന്നലത്തെ മത്സരത്തില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 213 റണ്‍സ് വിജയ ലക്ഷ്യത്തിനു 10 റണ്‍സ് അകലെ കൊല്‍ക്കത്തയുടെ ചെറുത്ത് നില്പ് അവസാനിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍