UPDATES

കായികം

വിക്കറ്റില്ലാതെ അടി മേടിച്ച് അശ്വിന്‍; പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്ക് വിജയം

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 218 റണ്‍സെടുത്തത്.

ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. 219 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനാണ് സാധിച്ചത്. രണ്ട് വിക്കറ്റ് നേടുകയും 17 പന്തില്‍ 48 റണ്‍സെടുക്കുകയും ചെയ്ത ആന്ദ്രേ റസ്സലാണ് കൊല്‍ക്കത്തയ്ക്ക് വിജയം എളുപ്പമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 218 റണ്‍സെടുത്തത്. നിതീഷ് റാണ (34 പന്തില്‍ 63), റോബിന്‍ ഉത്തപ്പ ( 50 പന്തില്‍ റത്താവാതെ 67), ആന്ദ്രേ റസ്സല്‍ (17 പന്തില്‍ 48) എന്നിവുടെ ഇന്നിങ്‌സാണ് കൊല്‍ക്കത്തയ്ക്ക് തുണയായത്.റസ്സലിന് പുറമെ, ലോക്കി ഫെര്‍ഗൂസണ്‍, പിയൂഷ് ചാവ്ല എന്നിവര്‍ കൊല്‍ക്കത്തക്കായി ഓരോ വിക്കറ്റ് വീഴ്ത്തി.

പഞ്ചാബിന് വേണ്ടി ഡേവിഡ് മില്ലര്‍ (40 പന്തില്‍ 59), മായങ്ക് അഗര്‍വാള്‍ (34 പന്തില്‍ 58), മന്‍ദീപ് സിങ് (15 പന്തില്‍ 33) എന്നിവര്‍ തിളങ്ങി.  മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഡസ് വിജോന്‍, ആന്‍ഡ്രൂ ടൈ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. അതേസമയം വിവാദമായ മങ്കാദിങിന് ശേഷം മത്സരത്തിനിറങ്ങിയ പഞ്ചാബ് നായകനും സ്പിന്നറുമായ ആര്‍ അശ്വിന്‍ ബൗളിംഗില്‍ തിളങ്ങിയില്ല. നാല് ഓവര്‍ എറിഞ്ഞ അശ്വിന്‍ വിക്കറ്റൊന്നും ഇല്ലാതെ 47 റണ്‍സാണ് വഴങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍