UPDATES

കായികം

ഐപിഎല്‍ ലേലം: നേട്ടം കൊയ്ത് വീന്‍ഡീസ് താരങ്ങള്‍; മൂന്ന് പേര്‍ നാല് കോടി കടന്നു

കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വിലയ്ക്ക് (11.5 കോടി) താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലെടുത്ത ഉനദ്കട്, ഇക്കുറി വീണ്ടും അതേ ടീമിലെത്തി. അതും 8.4 കോടി രൂപയ്ക്ക്. ഈ വര്‍ഷത്തെ താരലേലത്തില്‍ ഇതുവരെയുള്ള കൂടിയ വിലയാണ് ഉനദ്കടിനു ലഭിച്ച 8.4 കോടി.

ഐപിഎല്‍ താരേലലത്തില്‍ നേട്ടം കൊയ്ത് വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍. ഇന്ത്യന്‍ പര്യടനത്തിലെ മികവുറ്റ പ്രകടനമാണ് താരങ്ങള്‍ക്ക് നേട്ടമായത് വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായ കാര്‍ലോസ് ബെര്‍ത്ത് വെയറ്റും ഷിംറോണ്‍ ഹെറ്റ്‌മെയറും നിക്കോളാസ് പുരാനെയും വിറ്റു പോയത് നാല് കോടിക്ക് മേലെ തുകയ്ക്കാണ്. കാര്‍ലോസ് ബെര്‍ത്തിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അഞ്ചുകോടിരൂപയ്ക്കും ഷിംറോണ്‍ ഹെറ്റ്‌മെയറിനെ 4.2 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സും ബാംഗ്ലൂര്‍ സ്വന്തമാക്കിയപ്പോള്‍ നിക്കോളാസ് പുരാനെ 4.2 കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലെത്തിച്ചു. ഇന്ത്യന്‍ പര്യടനത്തിലൈ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തതാണ് വീന്‍ഡീസ് താരം ഹെറ്റ്‌മെയര്‍ക്ക് നേട്ടമായത്.

അതേസമയം കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വിലയ്ക്ക് (11.5 കോടി) താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലെടുത്ത ഉനദ്കട്, ഇക്കുറി വീണ്ടും അതേ ടീമിലെത്തി. അതും 8.4 കോടി രൂപയ്ക്ക്. ഈ വര്‍ഷത്തെ താരലേലത്തില്‍ ഇതുവരെയുള്ള കൂടിയ വിലയാണ് ഉനദ്കടിനു ലഭിച്ച 8.4 കോടി.

മറ്റൊരു വിന്‍ഡീസ് താരം നിക്കോളാസ് പുരാനെ 4.2 കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലെത്തിച്ചു. ഇംഗ്ലണ്ട് താരം ജോണി ബെയര്‍‌സ്റ്റോ 2.2 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തി. ശ്രീലങ്കന്‍ താരം ലസിത് മലിംഗയെ രണ്ടു കോടി രൂപയ്ക്ക് മുംബൈ സ്വന്തമാക്കി. വൃദ്ധിമാന്‍ സാഹ (1.2 കോടി, ഹൈദരാബാദ്), ഓസ്‌ട്രേലിയന്‍ താരം മോയ്‌സസ് ഹെന്റിക്വസ് (ഒരു കോടി, പഞ്ചാബ്), ഗുര്‍കീരത് മാന്‍ (50 ലക്ഷം, റോയല്‍ ചാലഞ്ചേഴ്‌സ്), ഇശാന്ത് ശര്‍മ്മ ഡല്‍ഹി (1.10), മുഹമ്മദ് ഷമി പഞ്ചാബ് (4.8 കോടി), മോഹിത് ശര്‍മ്മ ചെന്നൈ (അഞ്ചു കോടി), വരുണ്‍ ആരോണ്‍ രാജസ്ഥാന്‍ (2.40), ഇങ്ങണെ പോകുന്നു താരങ്ങളുടെ വില്‍പന തുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍