UPDATES

കായികം

രൂപയുടെ മൂല്യത്തകര്‍ച്ച; ഐപിഎല്‍ ബ്രാന്‍ഡ് മൂല്യത്തില്‍ ഇടിവ്; നേട്ടമുണ്ടാക്കിയത് ഈ ടീമുകള്‍

രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും, കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പിലെ കുറവുമാണ് ബ്രാന്‍ഡ് വാല്യു തകര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് റിപോര്‍ട്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ബ്രാന്‍ഡ് മൂല്യത്തില്‍ ഇടിവെന്ന് റിപോര്‍ട്ട്. 2018 ല്‍ രജിസ്റ്റര്‍ ചെയ്ത ഐപിഎലിന്റെ ബ്രാന്‍ഡ് വാല്യുവില്‍ ഈ വര്‍ഷം ബ്രാന്‍ഡ് വാല്യുവില്‍ 13.5 ശതമാനം വര്‍ധനവാണ് ഉണ്ടായത്. അതേസമയം 2018ല്‍ 18.87 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 2017ല്‍ 33,912.34 കോടി രൂപയാണ് ഐപിഎല്ലിന്റെ ആകെ മൂല്യമായി കണക്കാക്കിയത്. കോര്‍പ്പറേറ്റ് ധനകാര്യ ഉപദേശക സ്ഥാപനമായ ഡഫ് ആന്‍ഡ് ഫെല്‍പ്‌സിന്റെ 2019 റിപ്പോര്‍ട്ടിലാണ് ഐപിഎല്‍ പൂരത്തിന്റെ ബ്രാന്‍ഡ് വാല്യുവിലെ ഇടിവനെ കുറിച്ച് പറയുന്നത്.

രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും, കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പിലെ കുറവുമാണ് ബ്രാന്‍ഡ് വാല്യു തകര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് റിപോര്‍ട്ട്. എന്നാല്‍, ഐപിഎല്‍ ആകെ മൂല്യം ഈ വര്‍ഷം ഉയര്‍ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.2018ല്‍ 41,800 കോടി രൂപയ്ക്കായിരുന്നു ഐപിഎല്‍ വിലമതിച്ചിരുന്നത് എങ്കില്‍ 2019ല്‍ ഇത് 47,500ലേക്കെത്തി.

ഫ്രാഞ്ചൈസികളുടെ ബ്രാന്‍ഡ് വാല്യു പരിഗണിക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ ബ്രാന്‍ഡ് വാല്യു 8.5 ശതമാനവും, ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ ബ്രാന്‍ഡ് വാല്യു 13.1 ശതമാനവും ഉയര്‍ന്നു. 809 കോടി രൂപയാണ് ഈ വര്‍ഷത്തെ മുംബൈ ഇന്ത്യന്‍സിന്റെ ആകെ മൂല്യം. കഴിഞ്ഞ വര്‍ഷം ഇത് 746 കോടി രൂപയായിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മൂല്യം 2018ല്‍ 647 കോടി രൂപയായിരുന്നത് ഈ സീസണില്‍ 732 കോടിയിലേക്കെത്തി. ഡല്‍ഹി ക്യാപിറ്റല്‍ഡിന്റെ ബ്രാന്‍ഡ് വാല്യുവിലും ഈ വര്‍ഷം വര്‍ധനവുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍