ഐ.പി.എല്‍ ഫൈനല്‍ അടക്കം ഇരു ടീമുകളും ഏറ്റുമുട്ടിയ നാല് മത്സരങ്ങളും രോഹിത് ശര്‍മയും സംഘവുമാണ് ജയിച്ചത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ധോണി നയിക്കുന്ന ചെന്നൈയെ തുടര്‍ച്ചയായ മത്സരങ്ങളില്‍ പരാജയപ്പെടുത്തിയ ടീമായിരുന്നു മുംബൈ ഇന്ത്യന്‍സ്. ഐപിഎലിലെ നാലാം കിരീടമാണ് ചെന്നൈയെ പരാജയപ്പെടുത്തി മുംബൈ നേടിയെടുത്തത്. 2010, 2011, 2018 വര്‍ഷങ്ങളിലാണ് ചെന്നൈ കിരീടം നേടിയത്. 2013, 2015, 2017, വര്‍ഷങ്ങളിലും ഒടുവില്‍ ഈ സീസണിലും മുംബൈ ഇന്ത്യന്‍സ് കിരീടം സ്വന്തമാക്കി.
12 ാം സീസണ്‍ ഐപിഎലില്‍ നാലാം തവണ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും ഏറ്റുമുട്ടിയപ്പോള്‍ നാലു തവണയും ചെന്നൈ പരാജയപ്പെട്ടു. ഐ.പി.എല്‍ ഫൈനല്‍ അടക്കം ഇരു ടീമുകളും ഏറ്റുമുട്ടിയ നാല് മത്സരങ്ങളും രോഹിത് ശര്‍മയും സംഘവുമാണ് ജയിച്ചത്.
സീസണിന്റെ തുടക്കത്തില്‍ മുംബൈയില്‍ വെച്ചാണ് ഇരു ടീമുകളും ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് 37 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കെട്ടുകെട്ടിച്ചത്. തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാം മത്സരത്തിലും മുംബൈ ഇന്ത്യന്‍സ് ഏകപക്ഷീയമായാണ് ജയിച്ചത്. 46 റണ്‍സിനായിരുന്നു ചെന്നൈയില്‍ മുംബൈ ഇന്ത്യന്‍സിന്റെ ജയം. തുടര്‍ന്ന് ക്വാളിഫയര്‍ മത്സരത്തിലാണ് മുംബൈ ചെന്നൈക്കെതിരെ തങ്ങളുടെ ആധിപത്യം കാണിച്ചത്. ഇത്തവണ 6 വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് ചെന്നൈയെ തോല്‍പ്പിച്ച് ഐ.പി.എല്‍ ഫൈനല്‍ ഉറപ്പിച്ചത്. ഐ.പി.എല്‍ ഫൈനലിലും മുംബൈ വിജയം നേടി. ഒരു റണ്‍സിന് ജയിച്ചാണ് രോഹിത് മുംബൈ ഇന്ത്യന്‍സിനെ തങ്ങളുടെ നാലാം ഐ.പി.എല്‍ കിരീടത്തിലേക്ക് നയിച്ചത്.