UPDATES

കായികം

മുംബൈ ഇന്ത്യന്‍സ് താരത്തിനെ വീട്ടില്‍ കയറി ആക്രമിച്ചു

പരിക്കേറ്റതോടെ താരത്തിന് ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമായേക്കും.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സ് താരത്തിന് നേരെ ആക്രമണം. ഗാസിയാബാദില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ മുംബൈ താരം പ്രശാന്ത് തിവാരിക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍ താരത്തിന്റെ ഇടത് കൈക്കുഴയ്ക്ക് പരിക്കേറ്റു. ഹോളി ആഘോഷത്തിന്റെ ഭാഗമായി താരം സഹോദരനൊപ്പം ചേര്‍ന്ന് വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നുള്ള സംഭവങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചത്.

ഇരുവരും തമ്മിലുള്ള വഴക്ക് അയല്‍വാസികള്‍ ചോദ്യം ചെയ്യുകയും ദേഷ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതിനായിരുന്നു അയല്‍ക്കാര്‍ സംഘമായി എത്തി വീട് കൈയ്യേറി ആക്രമിച്ചതെന്ന് ഒരു ദേശീയ മാധ്യമത്തോട് താരത്തിന്റെ സഹോദരന്‍ പ്രഭാത് പറഞ്ഞു.ആക്രമണത്തിന് പിന്നില്‍ അയല്‍വാസികളായ രണ്ട് സഹോദരങ്ങളാണെന്നും കൂട്ടമായി എത്തി തങ്ങളുടെ വീട് കൈയേറി ആക്രമിച്ച ഇവര്‍ വീട്ടിലെ ജനലുകളും, ഉപകാരണങ്ങളും നശിപ്പിച്ചതായും പ്രഭാത് പറഞ്ഞു. കഴിഞ്ഞ സീസണിലും മുംബൈ താരമായിരുന്നു പ്രശാന്ത് തിവാരി. പരിക്കേറ്റതോടെ താരത്തിന് ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമായേക്കും.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍