UPDATES

കായികം

വിവാദമായ മങ്കാദിങ് സംഭവം; ഒടുവില്‍ പ്രതികരണവുമായി ജോസ് ബട്‌ലര്‍

അശ്വിന്റെ മങ്കാദിങ് വിക്കറ്റിനെതിരെ മുതിര്‍ന്ന താരങ്ങളടക്കം രംഗത്തു വരികയായിരുന്നു.

ഐപിഎല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് അശ്വിന്റെ മങ്കാദിങ് വിക്കറ്റ്. സംഭവത്തെ തുടര്‍ന്ന് ലോക ക്രിക്കറ്റിലെ താരങ്ങള്‍ വരെ താരത്തെ വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്തെത്തിയിരുന്നു. മാര്‍ച്ച് 25-ന് നടന്ന കിങ്സ് ഇലവന്‍ പഞ്ചാബ് – രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെയാണ് പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ  മങ്കാദിങ്ങിലൂടെ പുറത്താക്കിയത്. എന്നാല്‍ അശ്വിന്‍ ചെയ്തത് ക്രിക്കറ്റിന് നിരക്കാത്തതാണ് എന്ന് പറയുമ്പോഴും ക്രിക്കറ്റ് നിയമത്തിലുള്ളതാണ് മങ്കാദിങ് എന്നാണ് താരം ന്യായീകരിക്കുന്നത്.

എന്നാല്‍ അശ്വിന്റെ നടപടിക്കെതിരേ മുതിര്‍ന്ന താരങ്ങളടക്കം രംഗത്തു വരികയായിരുന്നു.  വിഷയത്തില്‍ ഇതുവരെ മൗനം പാലിച്ചിരുന്ന ബട്‌ലര്‍ ഇപ്പോള്‍ സംഭവത്തില്‍ തന്റെ അഭിപ്രായം അറിയിച്ച് രംഗത്തു വന്നിരിക്കുകയാണ്. ” ആ സമയത്ത് ഞാന്‍ ശരിക്കും നിരാശനായിരുന്നു. പുറത്താക്കിയ രീതി എനിക്ക് പിടിച്ചില്ല. ആ ദൃശ്യങ്ങള്‍ നോക്കിയാല്‍ മനസിലാകും ആ തീരുമാനം തെറ്റായിരുന്നുവെന്ന്. കാരണം അശ്വിന്‍ പന്ത് റിലീസ് ചെയ്യേണ്ട സമയത്ത് ഞാന്‍ ക്രീസില്‍ തന്നെ ഉണ്ടായിരുന്നു” – ബട്‌ലര്‍ ചൂണ്ടിക്കാട്ടി.

”എന്നാല്‍ അതിനു ശേഷമുള്ള രണ്ടു മത്സരങ്ങളില്‍ ഞാന്‍ ഇക്കാര്യത്തില്‍ (മങ്കാദിങ്) വല്ലാതെ ശ്രദ്ധിക്കുന്നതു പോലെയായിരുന്നു. അതെന്റെ ഏകാഗ്രതയെ ബാധിക്കുകയും ചെയ്തു” – ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു. പക്ഷെ ഈ നിയമത്തില്‍ ഒരു പ്രശ്‌നമുണ്ട്. ബൗളര്‍ പന്ത് എറിയുന്നതിന് തൊട്ടുമുമ്പ് എന്നയിടത്താണ് ഇതെന്നും ബട്‌ലര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍