UPDATES

കായികം

കോടികള്‍ കൊടുത്ത് വാങ്ങിയ താരങ്ങളെ ഐപിഎല്‍ ടീമുകള്‍ കൈവിടുന്നു

നല്‍കുന്ന പ്രതിഫലത്തിനൊത്ത പ്രകടനം കാഴ്ച വെയക്കാത്തതാണ് താരങ്ങളെ മാനേജ്‌മെന്റുകള്‍ കൈവിടാനൊരുങ്ങുന്നത്.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വലിയ തുക കൊടുത്ത് ടീമിലെത്തിച്ച താരങ്ങളെ കൈവിടാനൊരുങ്ങി ഐപിഎല്‍ ടീമുകള്‍. മനീഷ് പാണ്ഡെ, ജയദേവ് ഉനദ്ഘട്ട്, ബെന്‍ സ്റ്റോക്‌സ് എന്നിവരെ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കാനരുങ്ങുന്നതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. നല്‍കുന്ന പ്രതിഫലത്തിനൊത്ത പ്രകടനം കാഴ്ച വെയക്കാത്തതാണ് താരങ്ങളെ മാനേജ്‌മെന്റുകള്‍ കൈവിടാനൊരുങ്ങുന്നത്.

കഴിഞ്ഞ താരലേലത്തില്‍ 11 കോടി മുടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെത്തിച്ച മനീഷ് പാണ്ഡെക്ക് പണത്തിനൊത്ത മൂല്യം പുറത്തെടുക്കാനായില്ല. 284 റണ്‍സ് മാത്രമാണ് മനീഷ് പാണ്ഡെ കഴിഞ്ഞ സീസണില്‍ നേടിയത്. മോശം ഫോമിനെത്തുടര്‍ന്ന് ചില മത്സരങ്ങളില്‍ നിന്ന് മനീഷ് പാണ്ഡെയെ ഒഴിവാക്കുകയും ചെയ്തിരുന്നു.
താരലേലത്തില്‍ 14.5 കോടി രൂപ മുടക്കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ ബെന്‍ സ്റ്റോക്‌സാണ് മറ്റൊരു താരം. 196 റണ്‍സും ഒരു വിക്കറ്റും മാത്രമാണ് രാജസ്ഥാനായി സ്റ്റോക്‌സ് കഴിഞ്ഞ സീസണില്‍ നേടിയത്. 11.5 കോടി രൂപക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയ ജയദേവ് ഉനദ്ഘട്ടും ടീമിന് ബാധ്യതയായി. 11 വിക്കറ്റ് മാത്രമാണ് ഉനദ്ഘട്ടിന് കഴിഞ്ഞ സീസണില്‍ നേടാനായത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രണ്ട് തവണ ഐ.പി.എല്‍ കിരീടം നേടിക്കൊടുത്ത നായകനായിരുന്നു ഗൗതം ഗംഭീര്‍. 2.80 കോടിക്കാണ് ഗംഭീറിനെ കഴിഞ്ഞ സീസണില്‍ ഡല്‍ഹി, സ്വന്തം തട്ടകത്തിലേക്ക് തിരിച്ചെത്തിക്കുന്നത്. ഡല്‍ഹിയിലെത്തിയ ശേഷം താരത്തിന്റേത് മോശം പ്രകടനമായിരുന്നു.

ആറ് കളികളില്‍ അഞ്ചിലും ഡല്‍ഹി തോറ്റു. പിന്നാലെ നായകസ്ഥാനം ഒഴിഞ്ഞ ഗംഭീര്‍ ചുമതല യുവതാരം ശ്രേയസ് അയ്യറിന് കൈമാറുകയായിരുന്നു. ഗ്ലെന്‍ മാക്‌സ്വെല്‍  ഡല്‍ ഡെയര്‍ഡെവിള്‍സും ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍