UPDATES

സോഷ്യൽ വയർ

രണ്ട് കൈകള്‍കൊണ്ടും ബൗള്‍ ചെയ്ത് ഇന്ത്യന്‍ താരം; മാന്ത്രിക ബൗളറെന്ന് സോഷ്യല്‍മീഡിയ

രണ്ട് കൈകൊണ്ടും പന്തെറിയുന്ന ഇന്ത്യയിലെ രണ്ടാമത്തെ ബൗളറാണ് അക്ഷയ്

ക്രിക്കറ്റില്‍ ഇടം കൈയ്യന്‍ ബൗളര്‍, വലം കൈയ്യന്‍ ബൗളര്‍ എന്നിങ്ങനെയാണ് ബൗളര്‍മാരെ തരം തിരിക്കാറ്. എന്നാല്‍ രണ്ടു കൈയ്യുകൊണ്ടും ബൗള്‍ ചെയ്ത താരമാണ്  ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇറാനി ട്രോഫിയില്‍ അക്ഷയ് കര്‍ണേവാറാണ് രണ്ട് കൈകൊണ്ടും മാറി മാറി ബൗള്‍ ചെയ്തത്. രണ്ട് കൈകൊണ്ട് എറിയുമ്പോഴും ഒരേ ബൗളിങ് ആക്ഷന്‍ തന്നെ. വിദര്‍ഭയുടെ ഓള്‍റൗണ്ടറാണ് അക്ഷയ്. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ കളിക്കിടയില്‍ ശ്രേയസ് അയ്യരുടെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു അക്ഷയ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമും അക്ഷയുടെ മാന്ത്രിക ബൗളിങ്ങിന്റെ വീഡിയോ ആരാധകരുമായി പങ്കുവയ്ക്കുന്നു. രണ്ട് കൈകൊണ്ടും പന്തെറിയുന്ന ഇന്ത്യയിലെ രണ്ടാമത്തെ ബൗളറാണ് അക്ഷയ്.

ശ്രീലങ്കന്‍ താരം കാമിന്‍ഡു മെന്‍ഡിസ്, ഇംഗ്ലണ്ടിന്റെ ഗ്രഹാം റൂച്ച്, പാകിസ്താന്റെ യാസിര്‍ ജാന്‍ എന്നിവര്‍ ഇരു കൈകൊണ്ടും എറിയാന്‍ കഴിവുള്ളവരാണ്. തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിച്ച മോകിത് ഹരിഹരനും ഇരുകൈകൊണ്ടും പന്തെറിഞ്ഞ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

വീഡിയോ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍