UPDATES

കായികം

‘ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലം’; കാശ്മീരില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് ഇര്‍ഫാന്‍ പഠാന്‍

കാശ്മീര്‍ താഴ്‌വരയില്‍ നില്‍ക്കുന്ന ചിത്രം പങ്ക്‌വെച്ചാണ് താരം കാശ്മീരിനോടുള്ള അടുപ്പം വ്യക്തമാക്കിയത്.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി  എടുത്തുകളഞ്ഞതിന് പിന്നാലെ കാശ്മീര്‍ വിടേണ്ടി വന്ന   ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍ ഉള്‍പ്പെടെയുള്ളവര്‍ കശ്മീരിനോടുള്ള അടുപ്പം വ്യക്തമാക്കി സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു. കാശ്മീരിന് ഒപ്പം തന്നെയാണ് എന്റെ ചിന്തകളും ഹൃദയവും ഇപ്പോഴും…ഇന്ത്യന്‍ സൈന്യത്തിനൊപ്പവും, ഇന്ത്യന്‍ കശ്മീരി സഹോദരങ്ങള്‍ക്കൊപ്പവുമാണ് എന്റെ മനസ്. കശ്മീര്‍ അണ്ടര്‍ ട്രെറ്റ് എന്ന ഹാഷ് ടാഗനൊപ്പമായിരുന്നു താരത്തിന്റെ ആദ്യ ട്വീറ്റ്.

ഇപ്പോള്‍ കാശ്മീര്‍ താഴ്‌വരയില്‍ നില്‍ക്കുന്ന ചിത്രം പങ്ക്‌വെച്ചാണ് താരം കാശ്മീരിനോടുള്ള അടുപ്പം വ്യക്തമാക്കിയത്. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലം എന്ന അടികുറിപ്പോടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്ക്‌വെച്ചത്. ഭീകരാക്രമണ ഭീഷണിയുണ്ടായതിനാല്‍ ഇന്ത്യയുടെ ബൌളിങ്ങ് ആള്‍റൗണ്ടറായിരുന്ന ഇര്‍ഫാന്‍ പഠാനടക്കം നൂറിലധികം താരങ്ങളോട് കശ്മീര്‍ വിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. അധിക സേന വിന്യസിച്ചതുള്‍പ്പടെ കശ്മീരിലെ സ്ഥിതിഗതികള്‍ ദിനംപ്രതി വഷളാവുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നായിരുന്നു നടപടി. കാശ്മീര്‍ ടീമിന്റെ മെന്ററും കളിക്കാരനുമാണ് പഠാന്‍. ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാതെ വരികയും, ഐപിഎല്ലില്‍ ലേലത്തിലെടുക്കാന്‍ ടീമുകള്‍ തയ്യാറാകാതിരുന്നതോടെയുമാണ് പഠാന്‍ ജമ്മുകാശ്മീര്‍ ക്രിക്കറ്റിലേക്ക് പോയത്.

 

View this post on Instagram

 

Most beautiful place in the world #kashmir

A post shared by Irfan Pathan (@irfanpathan_official) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍