UPDATES

കായികം

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകന്‍ എല്‍കോ ഷാട്ടോരി ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായേക്കും

അടുത്ത സീസണില്‍ മികച്ച പരിശീലകന് കീഴില്‍ മികച്ച ടീമുമായി എത്താനാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകന്‍ എല്‍കോ ഷാട്ടോരി അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായേക്കും. 2019- 20 സീസണിലെ പുതിയ കോച്ചിനെ ബ്ലാസ്‌റ്റേഴ്‌സ് വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നും റിപോര്‍ട്ടുണ്ട്. ഡച്ച് പരിശീലകനായ എല്‍കോ ഷാട്ടോരിയുമായി ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റിനെ പ്ലേ ഓഫിലെത്തിച്ച പരിശീലകനാണ് ഷാട്ടോരി. പോയിന്റ് പട്ടികയില്‍ ടീം മൂന്നാം സ്ഥാനത്തായിരുന്നു. സെമിയില്‍ ബെംഗലൂരു എഫ്.സിയോട് തോറ്റാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പുറത്തായിരുന്നത്.

അടുത്ത സീസണില്‍ മികച്ച പരിശീലകന് കീഴില്‍ മികച്ച ടീമുമായി എത്താനാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം. കഴിഞ്ഞ സീസണില്‍ ടീം മോശം പ്രകടനമാണ് കാഴ്ച വെച്ചത്. പ്ലേ ഓഫ് കാണാതെ പുറത്തായ ടീം രണ്ട് പരിശീകരെ മാറ്റി. 2015ല്‍ ഈസ്റ്റ് ബംഗാളിനെയും ഷാട്ടോരി പരിശീലിപ്പിച്ചിട്ടുണ്ട്.

നേരത്തെ എഫ് സി പൂനെ സിറ്റി പരിശീലകന്‍ ഫില്‍ ബ്രൗണിനെ പരിശീലകനാക്കാനുള്ള ശ്രമം നടത്തിയെങ്കിലും സ്റ്റാലിയനുമായുള്ള കരാര്‍ പുതുക്കുകയാണെന്നാണ് ഫില്‍ ബ്രൗണ്‍ അറിയിച്ചത്. അടുത്ത സീസണിലേക്ക് യുവാക്കളെയും പരിചയ സമ്പന്നരെയും ടീമില്‍ ഉള്‍പ്പെടുത്താനാണ് ബ്ലാസ്‌റ്റേഴ്‌സ് തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍