UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജറുസലേമിനെ അംഗീകരിച്ച ട്രംപിന് ആദരം; ബിയേറ്റര്‍ സോക്കര്‍ ക്ലബ് ഇനി ‘ബിയേറ്റര്‍ ട്രംപ് ജറുസലേം എഫ്‌സി’

1936 ല്‍ സ്ഥാപിതമായ ബിയേറ്റര്‍ ജറുസലേം മുസ്‌ലീം, അറബ് വിരുദ്ധതയ്ക്ക് കുപ്രസിദ്ധം

ഇസ്രായേലിലെ യുഎസ് എംബസി ജറുസലേമില്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കാനിനിരിക്കെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടുള്ള ആദരസുചകമായി രാജ്യത്തെ പ്രമുഖ ഫുട്ബോള്‍ ക്ലബിന്റെ പേരുമാറ്റം. ഇസ്രായേല്‍ ഫുട്ബോള്‍ സംസ്‌കാരത്തിന്റെയും സയണിസ്റ്റ് നീക്കങ്ങളുടെയും പ്രതീകമായി കണക്കാക്കുന്ന ബിയേറ്റര്‍ ജറുസലേം ഫുട്ബോള്‍ ക്ലബാണ് പേരില്‍ മാറ്റം വരുത്തി ബിയേറ്റര്‍ ട്രംപ് ജറുസലേം ഫുട്‌ബോള്‍ ക്ലബ് എന്ന് മാറ്റിയത്.

ജറുസലേമിനെ രാജ്യ തലസ്ഥാനമാക്കുകയെന്ന ഇസ്രായേല്‍ ജനതയുടെ 70 വര്‍ഷത്തെ ആഗ്രഹമാണ് ടെല്‍ അവീവില്‍ നിന്നും എംബസി മാറ്റാനുള്ള തീരുമാനത്തിലുടെ ട്രംപ് ധീരമായി നടപ്പാക്കിയതെന്നും പേരുമാറ്റം സംബന്ധിച്ച തീരൂമാനം പുറത്തു വിട്ടുകൊണ്ട് ക്ലബ് ഉടമകള്‍ വ്യക്തമാക്കി. ചരിത്രം തിരുത്തിയ ട്രംപിനോടുള്ള ജനതയുടെ ആദരമാണ് പേരുമാറ്റമെന്നനും ക്ലബ് ഉടമയും ചെയര്‍മാനുമായ ഇലി താബീബ് അറിയിച്ചു.

യുഎസിനു പിറകെ കൂടുതല്‍ രാജ്യങ്ങള്‍ ജറുസലേമിലെ അംഗീകരിച്ച രംഗത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പേരുമാറ്റം സംബന്ധിച്ച് ക്ലബിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.

1936 ല്‍ സ്ഥാപിതമായതും മുസ്‌ലീം, അറബ് വിരുദ്ധ വികാരത്തിന്റെ ചരിത്രമുള്ള ബിയേറ്റര്‍ ജറുസലേം ആറുതവണ ഇസ്രായേല്‍ പ്രീമിയര്‍ ലീഗ് കിരീട ജേതാക്കളും നിലവില്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരുമാണ്. ലീഗില്‍ കളിക്കുന്ന ക്ലബുകളില്‍ ഒരു അറബ് മുസ്ലീം കളിക്കാരനെ പോലും ഉള്‍പ്പെടുത്താത്ത ടീം കൂടിയായാണ് ബിയേറ്റര്‍ ട്രംപ് ജറുസലേം. തങ്ങളുടെ അനൗദ്യോഗിക നിലപാടാണിതെന്നും ക്ലബുമായി ബന്ധപ്പെട്ടവര്‍ തന്നെ വ്യക്തമാക്കുന്നു.

2013ല്‍ ചെച്നിയന്‍ മുസ്‌ലീം വംശജരായ രണ്ട് പേര്‍ ക്ലബില്‍ ഇടം പിടിച്ചത് വിവാദമായിരുന്നു. ആരാധകരുടേ തടക്കം രൂക്ഷമായ അക്ഷേപങ്ങളാണ് ഇക്കാലയളവില്‍ ഇവര്‍ക്ക് നേരിടേണ്ടി വന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍