UPDATES

കായികം

കാല്‍പ്പന്തുകളിയില്‍ അത്ഭുതങ്ങള്‍ക്ക് അവസാനമില്ല; റോമാ വിജയത്തെ വാഴ്ത്തി ഇറ്റാലിയന്‍ മാധ്യമങ്ങള്‍

പരാജയപ്പെട്ടിരുന്നെങ്കില്‍ മെസ്സി എന്ന ഒമ്പതാം നമ്പറുകാരന്‍ ഒരിക്കല്‍ കൂടി വിശുദ്ധനാക്കപ്പെടുമായിരുന്നു

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തിന്റെ രണ്ടാം പാദത്തില്‍ അതികായരായ ബാഴ്സലോണയെ അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ മുട്ടു കുത്തിച്ച എഎസ് റോമയെ വാനോളം വാഴ്ത്തി ഇറ്റാലിയന്‍ മാധ്യമങ്ങള്‍. ഇറ്റാലിയല്‍ ക്ലബിന്റെ വിജയത്തെ അത്ഭുതമല്ല അതിലും മികച്ചതെന്നാണ് പ്രമുഖ പത്രമായ ലൂക്കാ വല്‍ഡിസറി വിശേഷിപ്പിച്ചപ്പോള്‍, കാല്‍പ്പന്തുകളിയിലെ അത്ഭുതങ്ങള്‍ക്ക് അവസാനമില്ലെന്നായിരുന്നു മറ്റൊരു പത്രം ലാ റിപ്പബ്ലിക്കയുടെ മാച്ച് റിപ്പോര്‍ട്ട്.

ഇറ്റാലിയന്‍ ക്ലബിന്റെ അട്ടിമറി വിജയം റോമന്‍ സാമ്രാജ്യത്തിന് പുതിയ ചക്രവര്‍ത്തിയെ നല്‍കിയെന്നാണ് ഗസറ്റ ഡെല്ലോ സ്‌പോര്‍സ് ഒന്നാം പേജില്‍ കുറിച്ചത്. റോമന്‍ ഐതിഹാസികമെന്നായിരുന്നു കൊറിയര്‍ ഡെല്ലോ സ്‌പോര്‍ട് നേട്ടത്തെ വിശേഷിപ്പിച്ചു.

അസാധ്യമായത് നേടാന്‍ ഒരു പക്ഷേ അസാധാരണമായ ഇച്ഛാശക്തിക്ക് സാധിക്കുമെന്നതാണ് എഎസ് റോമയുടെ വിജയത്തിന്റെ അധാരമെന്ന് വിശേഷിപ്പിച്ചാണ് പ്രമുഖ ഇറ്റാലിയന്‍ മധ്യമമായ ലാ റിപ്പബ്ലിക്കയുടെ റിപോര്‍ട്ട് ആരംഭിക്കുന്നത്.

പണക്കൊഴുപ്പിലും, തന്ത്രങ്ങളിലും മികച്ചു നില്‍ക്കുന്ന സ്പാനിഷ് ക്ലബിന്റെ പ്രതാപത്തിനുമുന്നില്‍ ഭയമില്ലാതെ പൊരുതിയ റോമയുടെ ചുണക്കുട്ടികളുടെ ശക്തിയാണ് 90 മിനിറ്റില്‍ കണ്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിജയത്തിന് മണിക്കുറുകള്‍ക്ക് മുന്‍പ് അദ്യ പാദമല്‍സരത്തിലെ തകര്‍ച്ചയെ ചൊല്ലി വിമര്‍ശനങ്ങള്‍ ചൊരിഞ്ഞ അതേ പത്രങ്ങള്‍ തന്നെയായിരുന്നു ഇന്നലെ അതേ ടീമിന്റെ വിജയം വാനോളം ആഘോഷമാക്കിയതും.

ഒരുകാലത്ത് ഇറ്റാലിയന്‍ ക്ലബുകള്‍ക്ക് പിറകിലായിരുന്ന സ്പാനിഷ് ക്ലബുകള്‍ക്ക് പിറകെ പോയ സ്‌പോണ്‍സര്‍ഷിപ്പുകളെയും സാമൂഹിക മാധ്യമ കൂട്ടായ്മകളെയും പഴയ കാലം ലൂജിഗി ഗാര്‍ലഡോ തങ്ങളുടെ എഡിറ്റോറിയലില്‍ ഒര്‍മിപ്പിക്കാനും തയ്യാറായി.

പരാജയപ്പെട്ടിരുന്നെങ്കില്‍ മെസ്സി എന്ന ഒമ്പതാം നമ്പറുകാരന്‍ ഒരിക്കല്‍ കൂടി വിശുദ്ധനാക്കപ്പെടുമായിരുന്നു. എന്നാല്‍ എ എസ് റോമ നേടിയ വിജയം ഒരു പാട് കണ്ണുകളില്‍ സന്തോഷം നിറയ്ക്കുന്നതായിരുന്നു. അതാണ് ഫുട്ബോളിന്റെ മഹത്വമെന്നും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ ഒന്നടങ്കം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍