UPDATES

കായികം

ഐപിഎലില്‍ അനില്‍ കുബ്ലെയ്‌ക്കൊപ്പം നേട്ടം കൈവരിച്ച് ബുംറ

സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറയുടെ മികവിലായിരുന്നു മുംബൈ ജയിച്ചു കയറിയത്.

പന്ത്രണ്ടാം ഐപിഎല്‍ സീസണില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വീഴ്ത്തിയാണ് മുംബൈ തങ്ങളുടെ നാലാം ഐപിഎല്‍ കിരീടം ചൂടിയത്. കലാശ പോരാട്ടത്തില്‍ ചെന്നൈക്കെതിരെ ഒരു റണ്‍സിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്.  സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറയുടെ മികവിലായിരുന്നു മുംബൈ ജയിച്ചു കയറിയത്. മത്സരത്തില്‍ 4 ഓവറുകളില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളെടുത്ത ബുംറയായിരുന്നു കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും.

കലാശപ്പോരാട്ടത്തില്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ ബുംറ, ഐപിഎല്‍ ഫൈനലുകളിലെ ഒരു തകര്‍പ്പന്‍ നേട്ടവും ഇതോടൊപ്പം സ്വന്തമാക്കി. ഐപിഎല്‍ ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന രണ്ടാം ബോളറെന്ന നേട്ടമാണ് ഇപ്പോള്‍ ബുംറയുടെ പേരിലായിരിക്കുന്നത്. 2009 ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്ന അനില്‍ കുംബ്ലെയാണ് ഈ നേട്ടത്തിലെത്തിയ ആ താരം. അന്ന് ഡെക്കാണ്‍ ചാര്‍ജേഴ്‌സിനെതിരായ കലാശപ്പോരാട്ടത്തില്‍ ബാംഗ്ലൂര്‍ പരാജയപ്പെട്ടെങ്കിലും 4 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത കുംബ്ലെയെ ആയിരുന്നു കളിയിലെ കേമനായി തിരഞ്ഞെടുത്തത്. ഇതിന്ശേഷം നടന്ന ഐപിഎല്‍ ഫൈനലുകളിലെല്ലാം ബാറ്റ്‌സ്മാന്മാരായിരുന്നു കളിയിലെ കേമന്‍ പട്ടം സ്വന്തമാക്കിയത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍