UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏഷ്യന്‍ ഗെയിംസ് നേട്ടത്തിന് പിറകെ ജിന്‍സണ്‍ ജോണ്‍സണ് അര്‍ജ്ജുന പുരസ്‌കാരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഭാരോദ്വഹന താരം മീരാഭായ് ചാനു എന്നിവര്‍ ഖേല്‍രത്ന പുരസ്‌കാരപട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്.

ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനത്തിന് പിറകെ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് അര്‍ജ്ജുന അവാര്‍ഡ്. തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന അവാര്‍ഡ് കമ്മിറ്റിയുടെതാണ് തീരുമാനം. റിട്ടയേര്‍ഡ് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ അധ്യക്ഷനായ കമ്മിറ്റിയാണ് ശുപാര്‍ശ പട്ടിക തയ്യാറാക്കിയത്. ഔദ്യോഗിക പ്രഖ്യാപനം പുറത്തുവിട്ടിട്ടില്ല.

1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടി ഏഷ്യന്‍ ഗെയിംസില്‍ മികവ്
പുലര്‍ത്തിയ കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിന്‍സണെ അര്‍ജ്ജുന പുരസ്‌കാരത്തിന് പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി, ഭാരോദ്വഹന താരം മീരാഭായ് ചാനു എന്നിവര്‍ ഖേല്‍രത്ന പുരസ്‌കാരപട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്.

ചാനുവിന്റെ പരിശീലകന്‍ വിജയ് ശര്‍മ്മ ഇടം പിടിച്ച ദ്രോണാചാര്യ ശുപാര്‍ശപ്പട്ടികയില്‍ അദ്ദേഹത്തിന് പുറമെ ടേബിള്‍ ടെന്നീസ് പരിശീലകന്‍ ശ്രീനിവാസ റാവു, ബോക്സിങ് പരിശീലകന്‍ സി.എ കുട്ടപ്പ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. മലയാളി ഒളിമ്പ്യന്‍ ബോബി അലോഷ്യസ്, ഭാരത് ഛേത്രി (ഹോക്കി), സത്യദേവ് പ്രസാദ് (അമ്പെയ്ത്ത്), ദാദു ചൗഗുളെ (ഗുസ്തി) എന്നിവരാണ് കായികരംഗത്തെ സമഗ്ര സംഭവാനക്കുള്ള ധ്യാന്‍ചന്ദ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍