UPDATES

ട്രെന്‍ഡിങ്ങ്

ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് സ്വര്‍ണം; പിയു ചിത്രയ്ക്ക് വെങ്കലം

800 മീറ്ററില്‍ വെള്ളി മെഡലും ജിംസണ്‍ നേടി. ഇന്ത്യക്ക് ഇന്ന് നാല് മെഡലുകളാണ് ലഭിച്ചത്.

ഇന്‍ഡോനേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പുരുഷവിഭാഗം 1500 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം നേടി. 800 മീറ്ററില്‍ വെള്ളി മെഡലും ജിന്‍സണ്‍ നേടി. കോഴിക്കോട് സ്വദേശിയാണ് ജിന്‍സണ്‍ ജോണ്‍സണ്‍.

ഇന്ത്യക്ക് ഇന്ന് നാല് മെഡലുകളാണ് ലഭിച്ചത്. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള പിയു ചിത്ര വെങ്കലം നേടി. ചിത്രയുടെ ആദ്യ ഏഷ്യന്‍ ഗെയിംസ് ആണിത്. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ സീമ പൂനിയ വെങ്കലം നേടി.

അതേസമയം ഇന്ത്യയുടെ പുരുഷ ഹോക്കി ടീം സെമിഫൈനലില്‍ മലേഷ്യയോട് തോറ്റു. ഇതുവരെ 12 സ്വര്‍ണവും 20 വെള്ളിയും 26 വെങ്കലവുമടക്കം 58 മെഡലുകളാണ് ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍