UPDATES

ട്രെന്‍ഡിങ്ങ്

ഇങ്ങനെയൊക്കെ ചെയ്യാമോ! സൈനയുടെ ഭീഷണിയെ പരിഹസിച്ച് ജ്വാല

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും പിന്മാറുമെന്നായിരുന്നു ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന് സൈന മുന്നറിയിപ്പ് കൊടുത്തത്

തന്റെ പിതാവിന് ഗെയിംസ് വില്ലേജ് പ്രവേശിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് താന്‍ ബഹിഷ്‌കരിക്കുകയാണെന്ന് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷനെ ഭീഷണിപ്പെടുത്തിയ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവ് സൈന നെഹ്വാളിനെ പരിഹസിച്ച് ഇന്ത്യയുടെ തന്നെ ബാഡ്മിന്റന്‍ താരമായ ജ്വാല ഗുട്ട. ഓഫിഷ്യല്‍ അക്രഡിറ്റേഷന്‍ തന്റെ പിതാവിന് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് -2018 താന്‍ ബഹിഷ്‌കരിക്കുമെന്നു സൈന മുന്നറിയിപ്പ് നല്‍കിയത്. ഇതിനെതിരായണ് ജ്വാല ട്വിറ്ററിലൂടെ പരിഹാസവുമായി എത്തിയത്. എന്റെ കുടുംബം യാത്ര ടിക്കറ്റിനും ഹോട്ടലിലെ താമസത്തിനും എപ്പോഴും പണം മുടക്കാറുണ്ട്. എന്താണ് വാഗാദാനം ചെയ്യുന്നതെന്നത് എന്നതിനെക്കുറിച്ചോ എന്താണ് ആവശ്യങ്ങള്‍ എന്നതിനെക്കുറിച്ചോ എനിക്ക് യാതൊരു ധാരണകളുമില്ല. ഗെയിംസ് തീയതിയെക്കുറിച്ച് ടീം യാത്രയാകുന്നതിനും മുന്നേ നിങ്ങള്‍ക്ക് അറിയാന്‍ കഴിയുമെങ്കില്‍ മുന്‍കൂര്‍ തന്നെ പ്ലാന്‍ ചെയ്യുന്നതും ബുക്ക് ചെയ്യുന്നതും അല്ലേ നല്ലത്? കളിക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്നു, ഇത് ശരിയാണോ? ഇങ്ങനെയായിരുന്നു ഇന്ത്യന്‍ ബാഡ്മിന്റന്‍ ഡബിള്‍സിലെ മിന്നും താരമായ ജ്വാല ട്വിറ്ററില്‍ കുറിച്ചത്.

ഈ ട്വീറ്റിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്തു വന്നപ്പോള്‍ ജ്വാല മറ്റൊരു ട്വീറ്റ് ചെയ്തു. അതില്‍ പറയുന്നത്, ‘പണം ആവശ്യപ്പെടുന്നത്, ഭൂമി സമ്മാനം നല്‍കുന്നത് തുടങ്ങിയ കാര്യങ്ങളൊന്നും സോഷ്യല്‍ മീഡിയ വിവാദങ്ങളായി കൂട്ടുന്നേയില്ല, എന്നാല്‍ കളിക്കാനുള്ള അവകാശത്തെ കുറിച്ച് പറയുമ്പോള്‍ വിവാദം ആകുന്നു’ എന്നായിരുന്നു.

ഇന്ത്യന്‍ ടീം ഓഫീഷ്യല്‍ എന്ന നിലയില്‍ തന്റെ പിതാവിന് അക്രഡിറ്റേഷന്‍ കിട്ടുന്നില്ലെങ്കില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ താന്‍ കളിക്കുന്നില്ലെന്നായിരുന്നു ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന് അയച്ച ഇമെയിലില്‍ സൈന മുന്നറിയിപ്പ് നല്‍കിയിരുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ എത്തിയശേഷമാണ് ഓഫിഷ്യല്‍സിന്റെ ലിസ്റ്റില്‍ നിന്നും തന്റെ പിതാവിന്റെ പേര് വെട്ടിയതെന്നായിരുന്നു സൈനയുടെ പരാതി. ടീം ഓഫീഷ്യല്‍സിന്റെ ലിസ്റ്റില്‍ പിതാവിന്റൈ പേര് ഉണ്ടായിരുന്നതാണെന്നും അതിനാവശ്യമായ മുഴുവന്‍ തുകയും താന്‍ അടച്ചിരുന്നുവെന്നും സൈന പറയുന്നു. എന്നാല്‍ ഗെയിംസ് വില്ലേജില്‍ എത്തിയതിനുശേഷം നോക്കുമ്പോള്‍ ഓഫീഷ്യല്‍സിന്റെ ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേര് ഇല്ല. ഇതോടെ പിതാവിന് തന്റെയൊപ്പം താമസിക്കാനോ, തന്റെ മത്സരങ്ങള്‍ കാണാനോ കഴിയില്ല. അദ്ദേഹത്തിന് വില്ലേജിനുള്ളില്‍ പ്രവേശിക്കാനോ മറ്റെവിടെയെങ്കിലും വച്ച് ഞങ്ങള്‍ക്ക് കാണാനോ സാധിക്കില്ല. എന്തുതരം പിന്തുണയാണിത്? എനിക്കൊപ്പം എന്റെ പിതാവ് വേണം, എന്റെ എല്ലാ മത്സരങ്ങള്‍ക്കും ഞാന്‍ അദ്ദേഹത്തെ കൂടെ കൊണ്ടുപോകുന്നത് പതിവാണ്. എനിക്ക് മനസിലാകാത്ത കാര്യം ഇതൊന്നും എന്തുകൊണ്ട് ആരും നേരത്തെ പറഞ്ഞില്ല എന്നാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഒരിടത്തും വരാന്‍ കഴിയാതായത്. സൈന ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെതിരേ ട്വീറ്റ് ചെയ്ത ആക്ഷേപങ്ങളാണിത്.

ഗെയിംസില്‍ നിന്നും പിന്മാറുമെന്ന ഭീഷണിയില്‍ സൈന ഉറച്ചുനിന്നതോടെ ഐഒഎ താരത്തിന്റെ പിതാവ് ഹര്‍വിര്‍ സിംഗ് നെഹ്വാളിന് ഗെയിംസ് വില്ലേജില്‍ പ്രവേശിക്കാനുള്ള അനുമതി ശരിയാക്കി കൊടുത്തു. ഇതിന് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ നന്ദി പറഞ്ഞ് സൈന ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍