UPDATES

കായികം

കപില്‍ ദേവിന്റെ ആവശ്യം തള്ളി ബിസിസിഐ താത്കാലിക ഭരണസമിതി

കപില്‍ ദേവിനെ കൂടാതെ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ അന്‍ഷുമാന്‍ ഗെയ്ക്വാദ്, മുന്‍ വനിതാ ടീം അംഗം ശാന്ത രംഗസ്വാമി എന്നിവരാണ് ഇന്ത്യന്‍ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള സമിതിയില്‍ അംഗങ്ങള്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ തിരഞ്ഞെടുത്തതിന് ശേഷം ടീം സപ്പോര്‍ട്ടിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കാനുള്ള കപില്‍ ദേവിന്റെ നേതൃത്തിലുള്ള സംഘത്തിന്റെ അഭ്യര്‍ഥന തള്ളി ബിസിസിഐ താത്കാലിക ഭരണസമിതി കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റര്‍സ്.(സിഒഎ) ബിസിസിഐ ഉപദേശക സമിതിക്ക് പരിശീലകനെ തിരഞ്ഞെടുക്കാനുള്ള അധികാരം മാത്രമാണ് ഉള്ളതെന്നും കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റര്‍സ് പറഞ്ഞു. പുതിയ പരിശീലകനെ നിയമിച്ചതിന് ശേഷമാണു സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ നിയമിക്കാനുള്ള അധികാരം ആവശ്യപ്പെട്ട് കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ബി.സി.സി.ഐക്ക് കത്തയച്ചത്. കപില്‍ ദേവിനെ കൂടാതെ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ അന്‍ഷുമാന്‍ ഗെയ്ക്വാദ്, മുന്‍ വനിതാ ടീം അംഗം ശാന്ത രംഗസ്വാമി എന്നിവരാണ് ഇന്ത്യന്‍ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള സമിതിയില്‍ അംഗങ്ങള്‍.

സപ്പോര്‍ട്ട് സ്റ്റാഫുകളെ തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്നതിന് സിഎഎയ്ക്ക് സുപ്രീം കോടതിയില്‍ നിന്നോ അമിക്കസ് ക്യൂറി പിഎസ് നരസിംഹയില്‍ നിന്നോ പ്രത്യേക അനുമതി ആവശ്യമായിരുന്നു. അതിന് മതിയായ സമയമില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ ഓഗസ്റ്റ് 19 മുതല്‍ 22 വരെ സെലെക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തില്‍ സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ തിരഞ്ഞെടുക്കും.

പുതിയ ബിസിസിഐ ഭരണഘടന അനുസരിച്ച്, സപ്പോര്‍ട്ട് സ്റ്റാഫുകളെ തിരഞ്ഞെടുക്കാനുള്ള അധികാരം ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിക്ക് നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, സിഎഎ യോഗത്തില്‍, സിഇഒ ഈ പ്രക്രിയയില്‍ ഒപ്പിടുന്നയാള്‍ മാത്രമാണെന്നും ബിസിസിഐ നിയമ സംഘം പറയുന്നു. സഞ്ജയ് ബംഗര്‍ (ബാറ്റിംഗ് കോച്ച്), ഭാരത് അരുണ്‍ (ബൗളിംഗ് കോച്ച്), ആര്‍. ശ്രീധര്‍ (ഫീല്‍ഡിംഗ് കോച്ച്), അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ സുനില്‍ സുബ്രഹ്മണ്യം എന്നി സപ്പോര്‍ട്ട് സ്റ്റാഫുകളുടെ കാലാവധി 45 ദിവസത്തേക്ക് നീട്ടിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍