UPDATES

കായികം

ഇന്ത്യയുടെ അഭിമാനം ഹിമാ ദാസിന് ആദരം; ബാനര്‍ഗട്ടയിലെ ബംഗാള്‍ കടുവയെ ഇനി ‘ഹിമ’ എന്ന് വിളിക്കും

2018ലെ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയാണ് ഹിമ ശ്രദ്ധേയയാകുന്നത്.

വിവിധ യൂറോപ്യന്‍ പോരാട്ടങ്ങളില്‍ നിന്ന് അഞ്ച് സ്വര്‍ണ മെഡലുകള്‍ നേട്ടത്തോടെ ഇന്ത്യയുടെ കൗമാര സ്പ്രിന്റര്‍ ഹിമാ ദാസ് താരമായിരുന്നു. താരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഹിമയ്ക്ക് വ്യത്യസ്തമായ ഒരു ആദരവുമായി എത്തിയിരിക്കുകയാണ് ബംഗളൂരു ബാനര്‍ഗട്ടയിലുള്ള ബയോളജിക്കല്‍ പാര്‍ക്ക്.

പാര്‍ക്കിലെ മൃഗശാലയിലുള്ള ആറ് മാസം മാത്രം പ്രായമായ റോയല്‍ ബംഗാള്‍ കടുവയ്ക്ക് ‘ഹിമ’ എന്ന് പേര് നല്‍കിയാണ് ഇന്ത്യയുടെ ഭാവി വാഗ്ദാനം കൂടിയായ 19കാരിയായ ഹിമ ദാസിന് പാര്‍ക്ക് അധികൃതര്‍ ആദരവ് നല്‍കിയത്. അന്താരാഷ്ട്ര കടുവ ദിനത്തോടനുബന്ധിച്ചാണ് കടുവ കുട്ടിക്ക് ഹിമ എന്ന പേര് നല്‍കിയതെന്നും ഇന്ത്യന്‍ താരത്തിന്റെ അഭിമാനകരമായ നേട്ടത്തെ മാനിച്ചാണ് ഇത്തരമൊരു തീരുമാനമെന്നും മൃഗശാലയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വനശ്രീ വിപിന്‍ സിങ് വ്യക്തമാക്കി.

2018ലെ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയാണ് ഹിമ ശ്രദ്ധേയയാകുന്നത്. ജൂലൈ രണ്ടിന് പോസ്നന്‍ അത്ലറ്റിക്സ് ഗ്രാന്‍ഡ് പ്രീയില്‍ 200 മീറ്ററില്‍ സ്വര്‍ണം നേടിയാണ് ഈ മാസം താരം കുതിപ്പിന് തുടക്കമിട്ടത്. ജൂലൈ ഏഴിന് പോളണ്ടില്‍ നടന്ന അത്ലറ്റിക്സ് മീറ്റിലും 200 മീറ്റര്‍ സ്വര്‍ണം. 13ന് ചെക്ക് റിപ്പബ്ലിക്കില്‍ അരങ്ങേറിയ മീറ്റിലും 17ന് പോളണ്ടില്‍ നടന്ന പോരാട്ടത്തിലും സുവര്‍ണ നേട്ടം ആവര്‍ത്തിച്ച് ഹിമ അമ്ബരപ്പിക്കുന്ന മുന്നേറ്റം നടത്തി. ജൂലൈ 20ന് പ്രാഗില്‍ നടന്ന ഗ്രാന്‍ഡ് പ്രീയില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടി ഒരു മാസത്തില്‍ വിവിധ പോരാട്ടങ്ങളിലായി അഞ്ച് സുവര്‍ണ മെഡലുകള്‍ താരം ഓടിയെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍