UPDATES

ട്രെന്‍ഡിങ്ങ്

തിരുവനന്തപുരം അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തിന് വേദിയാകും

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമായിരിക്കും വേദിയാവുക

തിരുവനന്തപുരം അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തിന് വേദിയാകും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമായിരിക്കും വേദിയാവുക. കൊല്‍ക്കത്തയില്‍ നടക്കുന്ന ബിസിസിഐ യോഗത്തിലായിരുന്നു അന്തരാഷ്ട്ര ട്വന്റി-20 മത്സരത്തിന് തിരുവനന്തപുരത്തെ വേദിയാകുവാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം ഈ സ്‌റ്റേഡിയത്തില്‍ ഒരു അന്താരാഷ്ട്ര ട്വന്റി-20ത്സരവും അനുവദിച്ചിട്ടുണ്ട്.

ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങള്‍ നടത്താന്‍ യോഗ്യമാണെന്ന് ബിസിസിഐയുടെ ടെക്‌നിക്കല്‍ കമ്മിറ്റി വിലയിരുത്തി. കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിനുവേണ്ടിയായിരുന്നു 240 കോടി രൂപ ചിലവിട്ട് ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയം നിര്‍മിച്ചത്.

ദേശീയ ഗെയിംസിനുശേഷം ഇവിടെ കാര്യമായ മത്സരങ്ങളൊന്നും നടന്നിരുന്നില്ല. പിന്നീട് സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന്‍ റ്റെടുക്കുകയായിരുന്നു. അമ്പതിനായിരം പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള സ്റ്റേഡിയം അത്‌ലറ്റിക്‌സും ഫുട്‌ബോളും ഉള്‍പ്പടെ വിവിധ കായിക മത്സരങ്ങള്‍ നടത്താന്‍ കഴിയുന്ന വിധമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍