UPDATES

ട്രെന്‍ഡിങ്ങ്

കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ രാജിവച്ചു

ടീമിന്റെ മോശം പ്രകടനമാണ് കോച്ച് റെനി മ്യുലന്‍സറ്റീനിന്റെ രാജിക്കു പിന്നിലെന്നു സൂചന

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍ റെനി മ്യുലന്‍സ്റ്റീന്‍ രാജിവച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളാണ് കോച്ചിന്റെ രാജിക്ക് വഴിവച്ചതെന്നാണ് സൂചന. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കു പിന്നിലെന്നാണു റെനി പറയുന്നു. കാണികളോടും ടീം മാനേജ്‌മെന്റിനോടും നന്ദി പറയുന്നതായും റെനി മ്യുലന്‍സ്റ്റീന്‍.

കഴിഞ്ഞ സീസണില്‍ പരിശീലകനായിരുന്ന സ്റ്റീവ് കോപ്പലിന്റെ പിന്‍ഗാമിയായാണ് മുന്‍ ഡച്ച് ഫുട്‌ബോള്‍ താരമായ റെനി മ്യുലന്‍സ്റ്റീന്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. രണ്ടു തോല്‍വികളും സമനിലകളുമാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. കഴിഞ്ഞ കളിയില്‍ ബെംഗളൂരു എഫ് സി യോട് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ഈ കളിയില്‍ സി കെ വിനീതിനെ കളിപ്പിക്കാതിരുന്നതിനെതിരേ മുന്‍ കേരള താരങ്ങളടക്കം വിമര്‍ശനവുമായി ടീം മാനേജ്‌മെന്റിനെതിരേ രംഗത്തു വന്നിരുന്നു.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍