UPDATES

കായികം

രാജ്യത്തെ ആദ്യത്തെ ഗോള്‍ കീപ്പിങ് അക്കാദമിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്

ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരായി ഇന്ത്യയിലെ പ്രതിഭകളെ വളര്‍ത്തിയെടുക്കലാണ് ലക്ഷ്യം.

കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ ക്ലബ് രാജ്യത്തെ ആദ്യ ഗോള്‍ കീപ്പിംഗ് അക്കാദമിക്ക് കൊച്ചിയില്‍ തുടക്കമിടുന്നു. ഗോള്‍ കീപ്പിംഗില്‍ മികച്ച താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണിത്. മുന്‍ ഇംഗ്ലീഷ് താരം ജോണ്‍ ബുറിഡ്ജ് പ്രതിഭകളെ കണ്ടെത്തുകയും അക്കാദമിയില്‍ പരിശീലിപ്പിക്കുകയും ചെയ്യും.

തുടക്കത്തില്‍ സീനിയര്‍ ടീമിലും റിസര്‍വ് ടീമിലും പിന്നീട് യുവ താരങ്ങളലുമാകും ശ്രദ്ധ കേന്ദ്രീകരിക്കുക”ഒരു ഗോള്‍ കീപ്പര്‍ക്ക് കൃത്യമായ നൈപുണ്യവും ഗുണഗണങ്ങളും ആവശ്യമുണ്ട്. ഇതിന് പ്രത്യേകമായ കോച്ചിങ് സമീപനം വേണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ വിരെന്‍ ഡി സില്‍വ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരായി ഇന്ത്യയിലെ പ്രതിഭകളെ വളര്‍ത്തിയെടുക്കലാണ് തങ്ങളുടെ ലക്ഷ്യം. ഇതിന് അനുയോജ്യമായ ശാരീരിക ക്ഷമതയും കഴിവും ഉള്ള താരങ്ങളെ അക്കാദമിയിലേക്ക് എത്തിക്കുകയാണ്.

ഏറ്റവും മികച്ച അനുഭവപരിചയം ഉള്ള ജോണ്‍ ബുറിഡ്ജ്ഈ അക്കാദമിക്ക് തീര്‍ത്തും അനുയോജ്യനായ കോച്ചും കണ്‍സള്‍ട്ടന്റും ആണെന്നും വിരെന്‍ ഡി സില്‍വ പറഞ്ഞു. ബുറിഡ്ജ് ഇംഗ്ലീഷ്, സ്‌കോട്ടിഷ് ലീഗുകളിലായി 771 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 29 വര്‍ഷത്തെ കരിയറില്‍ 31 ടീമുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫുട്ബോള്‍ കളിയോടുള്ള കേരളത്തിന്റെ ആവേശത്തില്‍ താന്‍ പൂര്‍ണ തൃപ്തന്‍ ആണെന്നും ഫുട്‌ബോളില്‍ മികച്ച കഴിവുള്ളവരുടെ ഇടം ആണിതെന്നു തനിക്കുറപ്പുണ്ടെന്നും ജോണ്‍ ബുറിഡ്ജ് പറഞ്ഞു.യുവതാരങ്ങളെ ഗോള്‍ കീപ്പിങ്ങില്‍ പരിശീലിപ്പിച്ച് ഗോള്‍കീപ്പര്‍മാരുടെ ഒരു പുതുതലമുറയെ കേരളത്തിനും ഇന്ത്യക്കുമായി വാര്‍ത്തെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ജോണ്‍ ബുറിഡ്ജ് പറഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍