UPDATES

കേരളം വീണ്ടും സന്തോഷ് ട്രോഫി ചാമ്പ്യന്മാര്‍; ഇത് ആറാം കിരീടം

14 വര്‍ഷത്തിന് ശേഷമാണ് കേരളം കപ്പ്‌ നേടുന്നത്. 1973, 1991, 92, 2001, 2004 വര്‍ഷങ്ങളിലാണ് കേരളം ഇതിന് മുമ്പ് ചാമ്പ്യന്‍മാരായത്. ബംഗാളിനെ ഇത് ആദ്യമായാണ്‌ സന്തോഷ്‌ ട്രോഫി ഫൈനലില്‍ കേരളം തോല്‍പ്പിക്കുന്നത്. 

72ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം കേരളത്തിന്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ പെനാള്‍ട്ടി ഷൂട്ട് ഔട്ടിലാണ്  രാഹുല്‍ രാജിന്‍റെ നേതൃത്വത്തിലുള്ള കേരളത്തിന്റെ ജയം. പെനാള്‍ട്ടി ഷൂട്ട്‌ ഔട്ടില്‍ ബംഗാളിന്‍റെ ആദ്യ രണ്ട് ഷോട്ടുകളും കേരളത്തിന്‍റെ ഗോളി മിഥുന്‍ തടുത്തിട്ടത് നിര്‍ണായകമായി. എക്‌സ്ട്രാ ടൈം അവസാനിച്ചപ്പോള്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടിയിരുന്നു. 19ാം മിനുട്ടില്‍ എംഎസ് ജിതിനും എക്‌സ്ട്രാ ടൈമില്‍ വിപിന്‍ തോമസുമാണ് കേരളത്തിന് വേണ്ടി ഗോള്‍ നേടിയത്. ബംഗാളിന് വേണ്ടി രണ്ടാംപകുതിയില്‍ ജിതിന്‍ മുര്‍മുവും എക്‌സ്ട്രാടൈമിന്റെ അവസാനം ഫ്രീ കിക്കിലൂടെ തീര്‍ത്ഥങ്കര്‍ സര്‍ക്കാരുമാണ് വേണ്ടി ഗോള്‍ നേടിയത്.

14 വര്‍ഷത്തിന് ശേഷമാണ് കേരളം കപ്പ്‌ നേടുന്നത്. 1973, 1991, 92, 2001, 2004 വര്‍ഷങ്ങളിലാണ് കേരളം ഇതിന് മുമ്പ് ചാമ്പ്യന്‍മാരായത്. ബംഗാളിനെ ഇത് ആദ്യമായാണ്‌ സന്തോഷ്‌ ട്രോഫി ഫൈനലില്‍ കേരളം തോല്‍പ്പിക്കുന്നത്. മുമ്പ് രണ്ട് തവണ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോലും ബംഗാളിനായിരുന്നു ജയം. 14 തവണ ഫൈനലില്‍ എത്തിയ കേരളം എട്ട് തവണ തവണ റണ്ണര്‍ അപ്പുകള്‍ ആയിരുന്നു. 32 തവണയാണ് പശ്ചിമബംഗാള്‍ സന്തോഷ്‌ ട്രോഫി കിരീടം നേടിയത്. പഞ്ചാബ് എട്ട് തവണയും ഗോവ അഞ്ച് തവണയും കിരീടം നേടിയിട്ടുണ്ട്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍