UPDATES

കായികം

ഇരുന്നൂറാം ഏകദിനത്തില്‍ കോഹ്‌ലിയ്ക്ക് 31-ാം സെഞ്ചുറി

ഒരു ഘട്ടത്തില്‍ പരുങ്ങലിലായിരുന്നു ഇന്ത്യ കോഹ്‌ലിയുടെ ശക്തമായ ചെറുത്തുനില്‍പ്പിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്‌

ഇരുന്നൂറാം ഏകദിനം കളിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെ മികവില്‍ ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. കോഹ്‌ലിയുടെ(121) 31-ാം സെഞ്ചുറിയാണ് മുംബൈ വാംഗഡെ സ്റ്റേഡയത്തില്‍ പിറന്നത്. സ്‌കോര്‍ 280/8.

ഒരു ഘട്ടത്തില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ പരുങ്ങലിലായിരുന്നു ഇന്ത്യ. എന്നാല്‍ കോഹ്‌ലിയുടെ ശക്തമായ ചെറുത്തുനില്‍പ്പിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലേക്ക് ടീം കുതിച്ചത്. 125 പന്തുകള്‍ നേരിട്ട കോഹ്‌ലി രണ്ട് സിക്‌സുകളും ഒമ്പത് ഫോറുകളും നേടി. ഇന്നിംഗ്‌സിന്റെ അവസാന ഓവറിലെ രണ്ടാം പന്തില്‍ ടിം സൂതിയുടെ പന്തില്‍ സിക്‌സിന് ശ്രമിക്കുമ്പോഴാണ് കോഹ്‌ലി പുറത്തായത്. തൊട്ടടുത്ത രണ്ട് പന്തുകളില്‍ ഒരു ഫോറും ഒരു സിക്‌സും പറത്തിയ ഭുവനേശ്വര്‍ കുമാറും(26) ആ ഓവറിലെ അവസാന പന്തില്‍ പുറത്തായി. ദിനേഷ് കാര്‍ത്തിക്(37), എംഎസ് ധോണി(25) എന്നിവര്‍ കോഹ്‌ലിയ്ക്ക് പിന്തുണ നല്‍കാന്‍ ശ്രമിച്ചെങ്കിലും രോഹിത് ശര്‍മ്മ(20), ഹര്‍ദിക് പാണ്ഡ്യ(16), കേദാര്‍ ജാദവ്(12), ശിഖര്‍ ധവാന്‍(ഒമ്പത്) എന്നിവര്‍ പൊരുതാന്‍ പോലും തയ്യാറാകാതെ കീഴടങ്ങി.

ന്യൂസിലാന്‍ഡിന് വേണ്ടി ടിം ട്രെന്‍ഡ് ബോള്‍ട്ട് 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റും 73 റണ്‍സ് വഴങ്ങി സൂതി മൂന്ന് വിക്കറ്റും മിച്ചല്‍ സാന്റ്‌നര്‍ 41 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. അറുപത് ടെസ്റ്റുകളില്‍ നിന്നായി കോഹ്‌ലിയ്ക്ക് 17 സെഞ്ചുറികളുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍