UPDATES

കായികം

സച്ചിന്റെ റെക്കോര്‍ഡുകള്‍ ഓരോന്നായി തകര്‍ക്കാന്‍ കോഹ്ലി

നിരവധി റെക്കോര്‍ഡുകള്‍ കോഹ്ലിക്ക് വഴി മാറുമെന്നാണ് വിലയിരുത്തല്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, റിക്കി പോണ്ടിംഗ്, ജാക്വസ് കാലിസ് തുടങ്ങിയവരെല്ലാം പടുത്തുയര്‍ത്തിയ റെക്കോര്‍ഡുകള്‍. ഏറ്റവും പ്രധാന ചോദ്യം കോഹ്ലി സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കുമോ എന്നതാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഈ വര്‍ഷം വലിയ നേട്ടങ്ങളുടേതായിരുന്നു. 10 ടെസ്റ്റുകളില്‍ നിന്ന് 1059 റണ്‍സ്. 75.64 ശരാശരി. 26 ഏകദിനങ്ങളില്‍ നിന്ന് 76.84 ശരാശരിയില്‍ 1460 റണ്‍സ്. ആറ് സെഞ്ചുറി. ന്യൂസിലാന്‍ഡിനെതിരായ കാണ്‍പൂര്‍ മത്സരത്തില്‍, ഏകദിനത്തില്‍ ഏറ്റവും വേഗതയില്‍ 9000 റണ്‍സ് തികയ്ക്കുന്ന താരമായി മാറി കോഹ്ലി (194 ഇന്നിംഗ്‌സ്). ശ്രീലങ്കയ്‌ക്കെതിരായ ഡല്‍ഹി ടെസ്റ്റില്‍ ആറ് ഇരട്ട സെഞ്ചുറികള്‍ നേടുന്ന ആദ്യ ക്യാപ്റ്റനായി. തന്റെ തലമുറയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം കോഹ്ലിയാണ് എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. നിരവധി റെക്കോര്‍ഡുകള്‍ കോഹ്ലിക്ക് വഴി മാറുമെന്നാണ് വിലയിരുത്തല്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, റിക്കി പോണ്ടിംഗ്, ജാക്വസ് കാലിസ് തുടങ്ങിയവരെല്ലാം പടുത്തുയര്‍ത്തിയ റെക്കോര്‍ഡുകള്‍. ഏറ്റവും പ്രധാന ചോദ്യം കോഹ്ലി സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കുമോ എന്നതാണ്.

കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി ഇതിന് ഉത്തരം നല്‍കും. 2008ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ എല്ലാ വര്‍ഷവും ശരാശരി 1003 റണ്‍സ് കോഹ്ലി നേടിയിട്ടുണ്ട്. ശരാശരി മൂന്ന് സെഞ്ചുറികളും. കോഹ്ലിക്ക് ഇപ്പോള്‍ പ്രായം 29. സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് 40-ാം വയസില്‍. സച്ചിന്‍ വിരമിച്ച പ്രായം വരെ അതായത് 11 വര്‍ഷം കൂടി കളിച്ചാല്‍ 20,000ത്തിലധികം റണ്‍സ് കോഹ്ലിക്ക് നേടാം. ടെസ്റ്റ് ബാറ്റിംഗ് ശരാശരിയില്‍ കോഹ്ലി സച്ചിനേക്കാള്‍ പിന്നിലാണ്. 63 ടെസ്റ്റുകള്‍ സച്ചിന്റെ ശരാശരി 54. കോഹ്ലിയുടേത് 53. 750 റണ്‍സാണ് ടെസ്റ്റില്‍ ശരാശരി കോഹ്ലി ഒരു വര്‍ഷം നേടുന്നത് സച്ചിന്റെ 15,921 റണ്‍സ് എന്ന റെക്കോഡ് മറികടക്കാന്‍ കോഹ്ലി ഇനിയുള്ള വര്‍ഷങ്ങളില്‍ 970 റണ്‍സ് നേടണം. അതേസമയം 2016ലും 17ലും ആയിരത്തിലധികം റണ്‍സ് നേടാന്‍ കോഹ്ലിക്ക് കഴിഞ്ഞിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍