UPDATES

കായികം

“കോഹ്ലി എല്ലാ റെക്കോഡുകളും തകര്‍ക്കും, ഒന്നൊഴികെ”: സ്റ്റീവ് വോ

38 ഏകദിന സെഞ്ചുറികളില്‍ 28 എണ്ണവും കോഹ്ലി അടിച്ചുകൂട്ടിയത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായാണ്. നിലവില്‍ കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി 75.23 ആണ്.

നിലവില്‍ 29 വയസ് മാത്രം പ്രായമുള്ള വിരാട് കോഹ്ലി, അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ റെക്കോഡുകളും തകര്‍ക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ പറയുന്നത്. അതേസമയം ഒരു റെക്കോഡ് മാത്രം കോഹ്ലിക്ക് തകര്‍ക്കാന്‍ കഴിയില്ലെന്ന് സ്റ്റീവ് വോ പറയുന്നു. അത് ഡോണ്‍ ബ്രാഡ്മാന്റെ 99.94 എന്ന ബാറ്റിംഗ് ശരാശരി ആണത് – ക്രിക്കറ്റ് ഓസ്‌ട്രേലിയയോടാണ് തന്റെ വിലയിരുത്തല്‍ സ്റ്റീവ് വോ പങ്കുവച്ചത്. 38 ഏകദിന സെഞ്ചുറികളില്‍ 28 എണ്ണവും കോഹ്ലി അടിച്ചുകൂട്ടിയത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായാണ്. നിലവില്‍ കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി 75.23 ആണ്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10000 റണ്‍സ് തികച്ചതില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് വിരാട് കോഹ്ലി കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു. സച്ചിന്‍ 259 ഇന്നിംഗ്‌സുകളില്‍ നിന്ന് 10000 റണ്‍സ് നേടിയപ്പോള്‍ കോഹ്ലിക്ക് 10000 തികയ്ക്കാന്‍ 205 ഇന്നിംഗ്‌സേ വേണ്ടിവന്നുള്ളൂ.

‘കോഹ്ലി ഈ രീതിയില്‍ ബാറ്റ് ചെയ്താല്‍ ഒരു റെക്കോര്‍ഡും സുരക്ഷിതമായിരിക്കില്ല’: ഗവാസ്‌കര്‍

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍