UPDATES

കായികം

ചഹലും കുല്‍ദീപും ധോണിയുടെ കാല്‍ തൊട്ട് വന്ദിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം

ചഹല്‍-കുല്‍ദീപ് സഖ്യം ഇതുവരെ നേടിയ 30 വിക്കറ്റുകളില്‍ പകുതിയും ധോണിക്ക് അവകാശപ്പെട്ടത്

ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഒരു പരമ്പര സ്വന്തമാക്കാന്‍ ടീം ഇന്ത്യക്ക് കഴിഞ്ഞതിന് പ്രധാനമായും രണ്ടുപേരോടാണ് നന്ദി പറയേണ്ടത്; ഇന്ത്യയുടെ പുതിയ വജ്രായുധങ്ങളായ കുല്‍ദീപ് യാദവിനോടും യുസ്വേന്ദ്ര ചഹലിനോടും. ഈ കൈക്കുഴ സ്പിന്നര്‍മാര്‍ ഇതുവരെ സ്വന്തമാക്കിയത് 30 ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളാണ്. ദക്ഷിണാഫ്രിക്കയുടെ ചങ്കിടിപ്പു കൂട്ടുന്നവരാണ് ചഹലും കുല്‍ദീപും. എന്നാല്‍ ഇവര്‍ രണ്ടുപേരും തങ്ങളുടെ ഈ നേട്ടത്തിന് നന്ദി പറയേണ്ടത് മറ്റൊരാളോടാണ്; സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണിയോട്. മുന്‍ ഇന്ത്യന്‍ താരം അതുല്‍ വാസനാണ് ഈ അഭിപ്രായം എന്‍ഡിടിവിയോട് പങ്കുവച്ചത്. ചഹലും കുല്‍ദീപും നേടിയ വിക്കറ്റുകളില്‍ പകുതിയും ധോണിക്ക് അവകാശപ്പെട്ടതാണ്. സ്റ്റംപിനു പുറകില്‍ അദ്ദേഹം അത്ഭുതപ്പെടുത്തുകയാണ്. ബൗളര്‍ ബോള്‍ ചെയ്യുന്നതിനു മുന്നേ ധോണിക്കു മനസിലാകും ബാറ്റ്‌സ്മാന്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്ന്. അവര്‍ക്ക്(ചഹലിനും കുല്‍ദിപിനും)അനുഭവപരിചയം കുറവാണ്. പക്ഷേ അവര്‍ക്കും കൂടി വേണ്ടി ധോണി ഗൃഹപാഠങ്ങള്‍ ചെയ്യുന്നു. തീര്‍ച്ചയായും കുല്‍ദീപും ചഹലും ധോണിയുടെ കാല്‍തൊട്ട് വന്ദിക്കണം; അതുല്‍ വാസന്‍ പറയുന്നു.

ഇവന്‍ ക്രീസില്‍ നിന്ന് തന്നെയിത് കളിക്കും, അവന്‍ ക്രീസ് വിട്ട് അടിക്കും… എന്നൊക്കെ ധോണി സ്റ്റംപിനു പിറകില്‍ നിന്നും വിളിച്ചു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹം പറയുന്നത് പോലെ തന്നെയാണ് സംഭവിക്കാറുമുള്ളത്. ചഹലും കുല്‍ദീപും ധോണിയുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് ചെയ്യുന്നത്, അതിലൂടെ അവര്‍ ടീമിനായി നേട്ടങ്ങള്‍ സ്വന്തമാക്കുന്നു; വാസന്‍ പറയുന്നു. അതേസമയം റണ്‍സ് കണ്ടെത്താന്‍ കഴിയാത്തതിന്റെ പേരില്‍ ധോണിക്കെതിരേ നടക്കുന്ന വിമര്‍ശനങ്ങളെയും വാസന്‍ എതിര്‍ക്കുന്നു. വിമര്‍ശിക്കുന്നവര്‍ ധോണി ചെയ്യുന്നതെല്ലാം കാണുന്നില്ലല്ലോ എന്നായിരുന്നു വാസന്റെ ചോദ്യം.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍