UPDATES

ട്രെന്‍ഡിങ്ങ്

തലശ്ശേരിയെ പോലെ ഞാനും ക്രിക്കറ്റിനെ സ്നേഹിക്കുന്നു; കെ സി എയില്‍ എന്തുകൊണ്ട് ബിനീഷ് കോടിയേരി?

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും സിനിമാതാരവുമായ ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പലരും അത്ഭുതപ്പെട്ടു

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും സിനിമാതാരവുമായ ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പലരും അത്ഭുതപ്പെട്ടു. പിന്നെ അത് വിവാദമായി. ബിനീഷും ക്രിക്കറ്റും തമ്മിലെന്ത്? സെലിബ്രിറ്റി ക്രിക്കറ്റില്‍ മലയാള സിനിമയിലെ താര സംഘടനയുടെ ടീമില്‍ കളിക്കുന്നത് കണ്ടതല്ലാതെ പ്രമുഖ മാച്ചുകളിലൊന്നും ബിനീഷിനെ കണ്ടിട്ടില്ല. താന്‍ എന്തുകൊണ്ട് ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് വിശദീകരിക്കുകയാണ് ബിനീഷ്.

തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ജൂലൈ രണ്ടിന്  നടന്ന ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗത്തിലാണ് ബിനീഷിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം കണ്ണൂർ ജില്ലാ അസോസിയേഷൻ പ്രതിനിധികളായി പി.ബാബുരാജ്, ടി.കൃഷ്ണരാജ് എന്നിവരെ തിരഞ്ഞെടുത്തിരുന്നു. ഇതിൽ ബാബുരാജ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, കെ.സി.എ അംഗം തുടങ്ങി രണ്ടു സ്ഥാനങ്ങളുടെ ചുമതല വഹിച്ചിരുന്നു. ബാബുരാജ് കെ. സി.എ അംഗത്വം രാജിവെച്ചതിനെ തുടർന്നാണ് ബിനീഷിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

ബിനീഷ് കോടിയേരിയുടെ കെ.സി.എ അംഗത്വത്തെ തുടർന്ന് സോഷ്യൽ മീഡിയയിലടക്കം ചിലർ വിവാദങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും ബിനീഷിനു പറയാനുള്ളത് വർഷങ്ങൾ നീണ്ട ക്രിക്കറ് ആവേശത്തിന്റെ വിശേഷങ്ങളാണ്. “സ്കൂൾ തലം തൊട്ട് ഞാൻ ക്രിക്കറ്റിൽ സജീവമാണ്‌.തലശേരി സെന്റ് ജോസഫ്‌ സ്കൂളിലും തുടർന്ന് തിരുവനന്തപുരത്തെ വിദ്യാഭ്യാസ കാലത്തും ഞാൻ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു” ഇതുകൂടാതെ തലശ്ശേരി എ ലീഗ്‌ ക്രിക്കറ്റിലും നിറ സാന്നിധ്യമാണ് ബിനീഷ്. 

“കെ. സി.എ യുടെ മാനദണ്ഡപ്രകാരം മൂന്ന് ജനറൽ ബോഡി  യോഗങ്ങളിൽ പങ്കെടുത്തവർക്ക് മാത്രമേ ജില്ലാ അസോസിയേഷൻ ഭാരവാഹി ആവാൻ കഴിയുള്ളൂ. ഇത് പാലിച്ചാണ് ഞാൻ അസോസിയേഷൻ അംഗം ആയത് ” മൂന്ന് ആഴ്ച്ച മുമ്പ് നടന്ന ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തതോടെ ബിനീഷ് കെ.സി. എ അംഗത്വം ലഭിക്കാൻ യോഗ്യത നേടിയിരുന്നു.

പ്രസ്റ്റീജ് എന്ന പേരിൽ വർഷങ്ങൾക്കു മുമ്പ് തലശ്ശേരിയിൽ ആരംഭിച്ച ക്രിക്കറ്റ് ക്ലബിൽ വളരെ ചെറുപ്പം തൊട്ടേ ബിനീഷ് ഉണ്ട്. പിന്നീട് ബി.കെ 55 എന്ന പേരിലേക്ക് മാറ്റിയ ക്ലബ്ബിന്റെ നിലവിലെ മുഖ്യ സംഘാടകരിലൊരാളാണ് ബിനീഷ്. ക്രിക്കറ്റിനേയും മറ്റു സ്പോർട്സ് ഇനങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന ഒട്ടനവധി ചുവടുവെയ്പ്പുകൾ ഏറ്റടുത്തു നടത്തുന്നുണ്ട് ഈ ക്ലബ്ബ്.

തന്റെ കെ.സി.എ അംഗത്വവുമായി ബന്ധപ്പെട്ടു വരുന്ന വിവാദങ്ങളോട് ബിനീഷിനു പറയാനുള്ളത് താണ്. “കേരള ടീമിലോ ഇന്ത്യൻ ടീമിലോ കളിച്ച കളിക്കാരെ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു ബോഡി അല്ല കെ. സി.എ. കേരള ക്രിക്കറ്റിന്റെ എല്ലാവിധ വികസനവും മുന്നിൽ കണ്ടുകൊണ്ട് പ്രവർത്തിക്കുന്ന അസോസിയേഷനാണ് കെ.സി എ. അതിൽ ക്രിക്കറ്റ് കളിച്ചവരുണ്ടാകും. ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുണ്ടാകും. ഇവരെല്ലാം ഇന്ത്യൻ ടീമിലോ കേരളാ ടീമിലോ കളിക്കണമെന്നില്ല.” ഇതുമായി ബന്ധപ്പെട്ട് ഒരുപാട് നല്ലതും ചീത്തയുമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നുവെന്നും അവരെ ആരെയും കുറ്റം പറയുന്നില്ലന്നും അദ്ദേഹം പറയുന്നു. കെ. സി.എ യുടെ മാനദണ്ഡങ്ങൾ പലർക്കും അറിയാത്തതാണ് ചില പ്രതികരണങ്ങളുടെ കാരണമെന്നും ബിനീഷ് കൂട്ടിച്ചേർത്തു.

ജൂനിയർ ക്രിക്കറ്റിനു കൂടുതൽ പ്രാധാന്യം നൽകി അവർക്ക് കൂടുതൽ പ്രചോദനം നൽകുന്ന രീതിയിൽ ആയിരിക്കും കെ.സി എ യുടെ പ്രവർത്തനമെന്നും ജൂനിയർ ക്രിക്കറ്റേഴ്‌സാണ് പിന്നീട് സീനിയർ ക്രിക്കറ്റിലേക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”ജൂനിയർ ക്രിക്കറ്റേഴ്സിനെ വളർത്തിയാലേ ഭാവിയിൽ കേരളാ ക്രിക്കറ്റിന് മികച്ച വിജയം കൈവരിക്കാനാവുകയുള്ളൂ. അണ്ടർ 16, അണ്ടർ 19-ൽ  ഒക്കെ ധാരാളം ടാലന്റഡ് ആയിട്ടുള്ള കളിക്കാരുണ്ട്. ടാലന്റ് തന്നെയാണ് ക്രിക്കറ്റിന്റെ ശക്തി. അത് കണ്ടെത്തി മോട്ടിവേറ്റ് ചെയ്യാൻ സാധിക്കണം.” 

കെ. സി. എ അംഗം എന്ന നിലയിലും ബി.കെ 55 ക്ലബ്ബ് അംഗം എന്ന നിലയിലും സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന നല്ല രീതിയിൽ കളിക്കുന്ന കുട്ടികളെ കണ്ടെത്തി തന്നാലാവും വിധം മുന്നോട്ടു കൊണ്ടുവരാൻ ശ്രമിക്കും എന്നും ബിനീഷ് കോടിയേരി പറയുന്നു. “കണ്ണൂർ ജില്ലയെ സംബന്ധിച്ചിടത്തോളം ഇവിടെ ഇപ്പോഴേ സ്കൂൾ തലത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്താറുണ്ട്. 200 വർഷത്തിലേറെ പഴക്കമുണ്ട് കണ്ണൂരിന്റെ ക്രിക്കറ് പാരമ്പര്യത്തിന്. ഇൻഡ്യയിൽ ആദ്യമായി ഡൊമെസ്റ്റിക് ക്രിക്കറ്റ് കളിച്ച സ്‌ഥലം തലശ്ശേരിയാണ്.”

ജില്ലാ ലീഗ് മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെച്ച ബിനീഷ് ഏകകണ്ഠമായാണ് ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഡി. വൈ.എഫ്. ഐ നേതാവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ ഒ.കെ വിനീഷ് പിന്തുണ നൽകിയ ഒരു വിഭാഗം മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും വിജയിക്കാനായില്ല.

അഭിമുഖം/ഡോ. ടി എം തോമസ് ഐസക്: ധനകാര്യകമ്മീഷന് എതിരല്ല. പക്ഷെ, ഇതുവരെ കാര്യങ്ങള്‍ അത്ര സുഖകരമല്ല

സിപിഎമ്മിന്റെ രാമായണമാസാചരണത്തില്‍ ഡോ. എം എം ബഷീര്‍ ഉണ്ടാകുമോ?

അഞ്ജലി അമൃത്

അഞ്ജലി അമൃത്

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍