UPDATES

കായികം

ലസിത് മലിംഗയുടെ വിടവാങ്ങല്‍ മത്സരം ഇന്ന്; ജയത്തോടെ യാത്രയയ്ക്കാന്‍ ശ്രീലങ്ക

അവസാന ഏകദിനത്തില്‍ മലിംഗയ്ക്ക് ജയത്തോടെ യാത്രയയപ്പ് നല്‍കുകയാണ് ശ്രീലങ്കയുടെ ലക്ഷ്യം.

ശ്രീലങ്കയുടെ സൂപ്പര്‍ പേസര്‍ ലസിത് മലിംഗയ്ക്ക് ഇന്ന് ഏകദിന ക്രിക്കറ്റിനോട് വിട പറയും. ബംഗ്ലാദേശിന് എതിരായ പരമ്പരയിലെ ഇന്നത്തെ മത്സരമാണ് താരത്തിന്റെ കരിയറിലെ അവസാന ഏകദിനം. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൊളംബോയിലാണ് മത്സരം. ബംഗ്ലാദേശ് നിരയില്‍ ഷാകിബ് അല്‍ ഹസന്‍, മഷ്‌റഫെ മൊര്‍താസ, ലിറ്റണ്‍ ദാസ് എന്നിവര്‍ മത്സരത്തിലില്ല. തമീം ഇഖ്ബാലാണ് ബംഗ്ലാദേശിനെ നയിക്കുന്നത്.

അവസാന ഏകദിനത്തില്‍ മലിംഗയ്ക്ക് ജയത്തോടെ യാത്രയയപ്പ് നല്‍കുകയാണ് ശ്രീലങ്കയുടെ ലക്ഷ്യം. ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ ബൗളറാണ് മലിംഗ. മൂന്ന് ഹാട്രിക്ക് ഉള്‍പ്പടെ 335 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ലോകകപ്പില്‍ മാത്രം 56 വിക്കറ്റ് നേടി. ടെസ്റ്റില്‍ നിന്ന് നേരത്തേ വിരമിച്ച മലിംഗ ട്വന്റി 20യില്‍ തുടര്‍ന്നും കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന താരമാണ് 35കാരനായ മലിംഗ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍