രണ്ട് മാസത്തേയ്ക്ക് ധോണി ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ്. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ധോണി ടീമിലില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് താരവും ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലുമായ എംഎസ് ധോണിക്ക് കാശ്മീര്‍ താഴ്വരയില് ചുമതല നല്കി. വിക്ടര്‍ ഫോഴ്സിന്റെ ഭാഗമായാണ് ധോണിക്ക് കാശ്മീരില്‍ ചുമതല നല്‍കിയത്. പട്രോളിംഗ്, ഗാര്‍ഡ് പോസ്റ്റ് ഡ്യൂട്ടികള്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീ ക്യാപ്റ്റന്‍ നിര്‍വഹിക്കും. ജൂലായ് 31 മുതല്‍ ഓഗസ്റ്റ് 19 വരെ 106 ടിഎ ബറ്റാലിയന് (പാരച്യൂട്ട് യൂണിറ്റ്) വേണ്ടി ധോണി പ്രവര്‍ത്തിക്കും.
രണ്ട് മാസത്തേയ്ക്ക് ധോണി ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ്. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ധോണി ടീമിലില്ല. ധോണി സ്വയം ഒഴിയുകയായിരുന്നു. 2011ലാണ് ധോണിക്ക് ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. ആഗ്രയിലെ ട്രെയിനിംഗ് കാംപില്‍ പാരച്യൂട്ട് പരിശീലനം ധോണി പൂര്‍ത്തിയാക്കിയിരുന്നു.