UPDATES

വായിച്ചോ‌

പ്രവീൺ ജാദവ് പോരാടിയത് ജീവിത സാഹചര്യങ്ങളോട്, അമ്പെയ്ത്തിൽ ഒളിംപിക്സ് യോഗ്യത നേടിയത് ദിവസ വേതനക്കാരന്റെ മകൻ

‘കഴിഞ്ഞ വർഷം വരെ തങ്ങൾക്ക് ഒന്നും ഉണ്ടായിരുന്നില്ല. കുടിലിലായിരുന്നു താമസം, വൈദ്യുതി ഉണ്ടായിരുന്നില്ല, രണ്ട് നേരത്തെ ഭക്ഷണം പോലും ലഭിച്ചിരുന്നില്ല, 71 കാരനായ അച്ഛന്റെ ദിവസക്കൂലി മാത്രമായിരുന്നു വരുമാനം’.

സ്കൂൾ പഠനത്തിന് ശേഷം തുണിക്കടയിൽ ജോലിക്ക് വിടാനായിരുന്നു കൂടുംബത്തിന് താൽപര്യം, ചെറിയതെങ്കിലും അവന് ലഭിക്കുന്ന വരുമാനം കൂടുംബത്തിന് താങ്ങാവുമെന്നതായിരുന്നു പ്രതീക്ഷ. പ്രവീൺ ജാദവ് എന്ന യുവാവിനെ കുറിച്ച് കൂടുംബത്തിനുണ്ടായിരുന്ന പ്രതീക്ഷ ഇതായിരുന്നു. എന്നാല്‍ രണ്ട് നേരത്തെ ഭക്ഷണം പോലും ആഡംബരമായിരുന്ന യുവാവ് തന്റെ സാഹചര്യങ്ങളെ നേരിട്ടാൻ തിര‍ഞ്ഞെടുത്ത വഴി മറ്റൊന്നായിരുന്നു. കായിക രംഗം.

അങ്ങനെ ജീവിതത്തോട് പൊരുതാൻ അമ്പും വില്ലും കയ്യിലേന്തിയ ആ യുവാവ് അടുത്തവർഷം ടോക്കിയോയിൽ നടക്കുന്ന ഒളിംപിക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കും. ഞായറാഴ്ച ഡച്ച് നഗരമായ ഹെർട്ടോഗെന്‍ബോഷില്‍ നടന്ന ലോക ചാംപ്യൻ ഷിപ്പിൽ വെള്ളി മെഡൽ നേടി ഒളിംപിക്സ് യോഗ്യത കരസ്ഥമാക്കിയ സംഘാംഗമാണ് ഇന്ന് പ്രവീൺ ജാദവ്. തരുൺ ദ്വീപ് റായ്, അനന്തു ദാസ് എന്നിവരാണ് മറ്റ് രണ്ട് പേർ.

വലിയ നേട്ടത്തിന്റെ നെറുകിൽ നിൽക്കുമ്പോൾ,  ഒരു ദശാബ്ദത്തിന് മുൻപ് വരൾച്ചാ ബാധിതമായ മേഖലയായ ഫൽട്ടാണ്‍ ഗ്രാമത്തിൽ നിന്ന് ആരംഭിച്ച യാത്രാണ് ടോക്കിയോയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നിലയിലേക്ക് എത്തി നിൽക്കുന്നത്. ‘കഴിഞ്ഞ വർഷം വരെ തങ്ങൾക്ക് ഒന്നും ഉണ്ടായിരുന്നില്ല. കുടിലിലായിരുന്നു താമസം, വൈദ്യുതി ഉണ്ടായിരുന്നില്ല, രണ്ട് നേരത്തെ ഭക്ഷണം പോലും ലഭിച്ചിരുന്നില്ല, 71 കാരനായ അച്ഛന്റെ ദിവസക്കൂലി മാത്രമായിരുന്നു വരുമാനം’. പ്രവീൺ ജാദവ് ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.

പ്രൈമറി സ്കൂൾ  ബാബൻ ഭുജ്പാല്‍ എന്ന അധ്യാപകനാണ് തനിക്ക് കായിക ലോകത്തേക്കുള്ള വഴികാട്ടിയതെന്നും പ്രവീൺ പറയുന്നു. 400 മീറ്റർ-800 മീറ്റർ സ്പ്രിന്റ് ഇനങ്ങളായിരുന്നു അന്ന് ശ്രമിച്ചത്. ജില്ലാ തലങ്ങളിൽ വരെ മൽസരിക്കുകയും ചെയ്തു. ഇതിനിടെയാണ് മഹാരാഷ്ട്ര സർക്കാറിന്റെ ക്രഥാ പ്രബോധിനി പദ്ധതിയെ കുറിച്ച് അറിയുന്നത്. സൗജന്യ പരിശീലനവും, താമസിച്ച് പഠിക്കാനുമുള്ള അവസരവുമാണ് പദ്ധതിയുടെ പ്രത്യേകത. ഇതിനായുള്ള പ്രവേശന പരിപാടിയിലാണ് അമ്പെയ്ത്തിലുള്ള തന്റെ കഴിവ് തിരിച്ചറിഞ്ഞത്.

കൈകളുടെ നീളവും, ശരീര ഭാഷയും ഇതിന് അമ്പെയ്ത്തിന് അനുകൂലമായിരുന്നു. ഇതാണ് പ്രവീണിന് സഹായമായത്. എന്നാൽ കുടുംബം മകന്റെ കായിക സ്വപ്നങ്ങൾക്ക് എതിരായിരുന്നു. കാരണം, അവർ പ്രതീക്ഷിച്ചത് ഒരു സ്ഥിരവരുമാനമുള്ള ജോലി എന്നതാണ്. അതിനായി ഗ്രാമത്തിലെ തന്നെ ഒരു തുണിക്കടയിലെ ജോലിയും കണ്ടെത്തിയിരുന്നു. ഇതിനായി പിതാവ് പ്രവീണിനെ നിർബന്ധിച്ചിരുന്നെന്നും കോച്ച് പ്രഫൂല്‍ ഡാങ്കേ പറയുന്നു.

എന്നാല്‍ അത്തരമൊരു ജോലി തന്റെ അവസ്ഥയില്‍ നിന്നും കരകയറ്റാൻ‌ പര്യാപ്തമാവില്ലെന്ന തിരിച്ചറിവ് പ്രവീണിനുണ്ടായിരുന്നു. ഇതോടെ പരിശീലനം ആരംഭിക്കുകയായിരുന്നു. മുളയിൽ നിർമിച്ച അമ്പും വില്ലും ഉപയോഗിച്ചായിരുന്നു ആദ്യ പരിശീലനം. പിന്നീട് ആധുനിക സംവിധാനങ്ങളിലേക്ക് നീങ്ങി. വാടകയ്ക്കെടുത്തും, കടം വാങ്ങിയുമായിരുന്നു പരിശീലനങ്ങൾ. ചിലർ സമ്മാനമായും സംവിധാനങ്ങൾ ഒരുക്കി നൽകി. ജൂനിയർ വിഭാഗങ്ങളിൽ അരംഭിച്ച് ദേശീയ കിരീട നേട്ടത്തിലേക്ക് ആ പ്രയാണം തുടർന്നു. ലോക ചാംപ്യൻ ഷിപ്പിലേക്ക് നടന്ന പരിശീലനത്തിൽ ഒളിംപിക്സ് ടീം അംഗമായ തരുൺ ദ്വീപ് റായ്ക്ക് പിറകിൽ രണ്ടാമതായിരുന്നു പ്രവീണിന്റെ സ്ഥാനം.

ഇതിനിടെ, കഴിഞ്ഞ വർഷം സ്പോർട്സ്  ക്വാട്ടയിൽ സൈന്യത്തിൽ ജോലിയും നേടി. അപ്പോഴും ജോലിയിൽ കേന്ദ്രീകരിക്കാനായിരുന്നു കുടുംബത്തിന്റെ ആവശ്യം. എന്നാൽ കോച്ചിന്റെ ഇടപെടലാണ് അമ്പെയ്ത്തിൽ തുടരുന്നതിന് കാരണമായത്.  അമ്പെയ്ത്തിൽ പ്രവീണിന് തനതായ കഴിവുണ്ട്, അത് മാത്രമാണ് പ്രവീണിന് രക്ഷപ്പെടാനുള്ള വഴിയെന്ന് അവൻ തിരിച്ചറിയുകയായിരുന്നെന്നും കോച്ച് പറയുന്നു.

കൂടുതൽ വായനയ്ക്ക്

എന്തിനും തയ്യാറായി ഇതാ ഒരു പെണ്‍ സംഘം; കുടുംബശ്രീയുടെ ‘പിങ്ക് അലര്‍ട്ട്’ ദുരന്ത പ്രതികരണ സേന

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍