UPDATES

കായികം

യോ യോ ടെസ്റ്റ് പാസായിട്ടും യുവിയ്ക്ക് വിളി വന്നില്ല; യുവരാജ് വിടവാങ്ങല്‍ മത്സരം അര്‍ഹിക്കുന്നെന്ന് രോഹിത് ശര്‍മ്മ

വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ക്ക് ശേഷം വിടവാങ്ങല്‍ മത്സരം കളിക്കാതെ വിരമിച്ച താരമായിരിക്കുകയാണ് യുവി

ഒരു വിടവാങ്ങല്‍ മത്സരം പോലും കളിക്കാതെയാണ് ഓള്‍ റൗണ്ടര്‍ യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരിക്കുന്നത്. എന്നാല്‍ 17 വര്‍ഷത്തെ മിന്നുന്ന പ്രകടനം രാജ്യത്തിന് വേണ്ടി പുറത്തെടുത്ത യുവി ഒരു മികച്ച യാത്രയയപ്പ് അര്‍ഹിക്കുന്നുവെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.

യുവരാജ് ഇന്ത്യയ്ക്ക് വേണ്ടി 40 ടെസ്റ്റ് മത്സരങ്ങളും 304 ഏകദിനങ്ങളും 58 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. കൂടാതെ ട്വന്റി 20യില്‍ 1900 റണ്‍സും രാജ്യത്തിന് വേണ്ടി നേടി. ഏകദിനത്തില്‍ 8701 റണ്‍സും നേടി. ഏകദിന റണ്‍സില്‍ ലോകത്തിലെ 22-ാം സ്ഥാനത്താണ് യുവി.

വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ക്ക് ശേഷം വിടവാങ്ങല്‍ മത്സരം കളിക്കാതെ വിരമിച്ച താരമായിരിക്കുകയാണ് യുവി. ട്വിറ്ററിലൂടെയാണ് രോഹിത് യുവിയെ പിന്തുണച്ച് രംഗത്തെത്തിയത്. ‘പോയതെന്താണെന്ന് താങ്കള്‍ക്കറിയില്ലേ. നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു സഹോദരാ. ഒരു മികച്ച വിടവാങ്ങല്‍ മത്സരം താങ്കള്‍ അര്‍ഹിച്ചിരുന്നു’ ഇന്ത്യന്‍ ഓപ്പണര്‍ കുറിച്ചു.

ഫിറ്റ്‌നസ് ടെസ്റ്റായ യോ യോ ടെസ്റ്റ് പാസാകാന്‍ സാധിച്ചില്ലെങ്കില്‍ ഒരു വിടവാങ്ങല്‍ മത്സരത്തിന് തയ്യാറാകാന്‍ ബിസിസിഐ യുവിയോട് പറഞ്ഞിരുന്നു. എന്നാല്‍ ടെസ്റ്റ് പാസായില്ലെങ്കില്‍ തനിക്ക് വിടവാങ്ങല്‍ ടെസ്റ്റിന്റെ ആവശ്യമില്ലെന്നും വിരമിക്കുമെന്നും താന്‍ അറിയിച്ചിരുന്നതാണെന്ന് യുവി ഇന്നലെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. യോ യോ ടെസ്റ്റ് പാസായിട്ടും തനിക്ക് യാതൊരു വിളിയും വന്നില്ലെന്നും യുവി അറിയിച്ചു. തനിക്ക് സംസാരിക്കാനുള്ള സമയം വരുമെന്നും ഈ ലോകകപ്പ് സമയത്ത് ഒന്നും പറയുന്നില്ലെന്നുമാണ് യുവി പറഞ്ഞത്.

read more:മറക്കില്ല യുവി ആ ആറു സിക്സറുകള്‍; ആ പോരാട്ടവീര്യവും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍