UPDATES

കായികം

ലോക ഫുട്‌ബോളര്‍: പുരസ്‌കാര നിറവില്‍ ലൂക്ക മോഡ്രിച്ച്; മാര്‍ത്ത വനിതാ താരം

ഫൈനല്‍ ലിസ്റ്റില്‍ ഉണ്ടായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും ലിവര്‍പൂള്‍ താരം സലായെയും പിന്തള്ളിയാണ് മോഡ്രിച് പുരസ്‌കാരം സ്വന്തമാക്കിയത്.

കാത്തിരിപ്പിന് ഒടുവില്‍ പ്രഖ്യാപനം ഫിഫയുടെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിചിന്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസ്സിക്കും പിറകെയാണ് മോഡ്രിച്ചും പുരസ്‌കാര നേട്ടത്തിന് അര്‍ഹനാവുന്നത്. റയല്‍ മാഡ്രിഡിന്റെ മിഡ് ഫീല്‍ഡറായ മോഡ്രിച്ചിനാണ് ഇത്തവണ പുരസ്‌കാര സാധ്യതയെന്ന ഫുട്‌ബോള്‍ ലോകം നേരത്തെ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. ബ്രസീലിയന്‍ താരം മാര്‍ത്ത ലോകത്തെ മികച്ച വനിതാ ഫുട്‌ബോളറായും തിരഞ്ഞെടുക്കപ്പെട്ടു.

ലോകകപ്പില്‍ ഉള്‍പ്പെടെ രാജ്യത്തിനും, ക്ലബിനും വേണ്ടി കഴിഞ്ഞ സീസണില്‍ നടത്തിയ പ്രകടനങ്ങളാണ് മോഡ്രിചിനെ ലോക പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. റയല്‍ മാഡ്രിഡിനൊപ്പം തുടര്‍ച്ചയായ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ എന്ന നേട്ടം മോഡ്രിച്‌നൊപ്പമുണ്ട്. ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനലില്‍ എത്തിക്കുന്നതിലെ പങ്കും മോഡ്രിച്ചിനെ അദ്ദേഹത്തിന് തുണയായി. ഫൈനല്‍ ലിസ്റ്റില്‍ ഉണ്ടായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും ലിവര്‍പൂള്‍ താരം സലായെയും പിന്തള്ളിയാണ് മോഡ്രിച് ഈ പുരസ്‌കാരം സ്വന്തമാക്കിയത്. ലോകകപ്പിലെ പ്രകടനമാണ് മോഡ്രിചിനെ റൊണാള്‍ഡോടെ മറികടക്കാന്‍ എത്താന്‍ സഹായിച്ചത്. ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും മോഡ്രിച് സ്വന്തമാക്കിയിരുന്നു.

അതേസമയം ‘കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം റൊണാള്‍ഡോയെ മറികടന്ന് ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ സ്വന്തമാക്കി. മേഴ്‌സിസൈഡ് ഡെര്‍ബിയില്‍ എവര്‍ട്ടണെതിരെ നേടിയ ഗോളാണ് സലായെ പുസ്‌കാസ് അവാര്‍ഡിന് അര്‍ഹരാക്കിയത്. ഏറെ കൈയ്യടി നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്ക്. ഗരെത് ബെയ്‌ലിന്റെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ ഗോള്‍, ഫ്രാന്‍സിനായി ലോകകപ്പില്‍ പവാര്‍ഡ് നേടിയ ഗോള്‍, മെസ്സിയുടെ നൈജീരിയക്ക് എതിരായ ഗോള്‍ തുടങ്ങി നിരവധി മികച്ച ഗോളുകളെ മറികടന്നാണ് സലാ ഈ അവാര്‍ഡ് സ്വന്തമാക്കിയത്.

ലുക്കാ മോഡ്രിച്; അഭയാര്‍ത്ഥിയില്‍ നിന്നും സുവര്‍ണ്ണ രാജകുമാരനിലേക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍