UPDATES

കായികം

മാഡ്രിഡ് ഓപ്പണ്‍; കളിമണ്‍ കോര്‍ട്ടില്‍ തിളക്കമാര്‍ന്ന വിജയം നേടി റോജര്‍ ഫെഡറര്‍

കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് കളിമണ്‍ കോര്‍ട്ടില്‍ നിന്ന് താരം ഏറെ നാളായി വിട്ട് നിന്നത്.

കളിമണ്‍ കോര്‍ട്ടില്‍ തിരിച്ചെത്തിയ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററിന് മാഡ്രിഡ് ഓപ്പണില്‍ തിളക്കമാര്‍ന്ന ജയം. റിച്ചാര്‍ഡ് ഗാസ്‌ക്വെറ്റിനെ 6-2, 6-3 എന്ന സ്‌കോറിനാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. 52 മിനിറ്റുകൊണ്ടായിരുന്നു ഫെഡറര്‍ വിജയം നേടിയത്. മൂന്നുവര്‍ഷത്തിനുശേഷമാണ് ഫെഡറര്‍ കളിമണ്‍ കോര്‍ട്ടില്‍ കളിക്കുന്നത്.

കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് കളിമണ്‍ കോര്‍ട്ടില്‍ നിന്ന് താരം ഏറെ നാളായി വിട്ട് നിന്നത്. തിരിച്ചുവരില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഫെഡറര്‍ പ്രതികരിച്ചു. മറ്റു കോര്‍ട്ടുകളില്‍നിന്നും ഭിന്നമായി കളിമണ്‍ കോര്‍ട്ടിലെ വഴുക്കലാണ് ഫെഡററെ കോര്‍ട്ടില്‍ നിന്നും അകറ്റിയത്. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചും മാഡ്രിഡില്‍ വിജയം കുറിച്ചു. അമേരിക്കന്‍ താരം ടെയ്ലര്‍ ഫ്രിറ്റ്സിനെ 6-4, 6-2 എന്ന സ്‌കോറിനാണ് ദ്യോക്കോവിച്ച് തോല്‍പ്പിച്ചത്. കഴിഞ്ഞവര്‍ഷത്തെ റണ്ണേഴ്സ് അപ്പ് ഡൊമനിക് തീമും പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍