UPDATES

കായികം

ഷൂട്ടിംഗ് ലോകകപ്പ്; മനു ഭാക്കര്‍,സൗരഭ് ചൗധരി സഖ്യം സ്വര്‍ണം നേടി

ലോകകപ്പിലെ സൗരഭിന്റെ രണ്ടാമത്തെ സ്വര്‍ണമാണിത്.

ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്‌പോര്‍ട് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളായ മനു ഭാക്കര്‍ സൗരഭ് ചൗധരി സഖ്യത്തിന് സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ഇനത്തിലാണ് ഇന്ത്യയുടെ കൗമാര താരങ്ങള്‍ സ്വര്‍ണം നേടിയത്. ഇരുവരും ചേര്‍ന്ന സഖ്യം ആകെ 483.2 പോയന്റ് നേടിയാണ് കിരീടജേതാക്കളായത്. ചൈനയുടെ റാന്‍ക്സിന്‍ ജിയാങ്, ബോവെന്‍ സാങ് എന്നിവര്‍ വെള്ളിയും കൊറിയയുടെ മിന്‍ജുങ് കിം, ദേഹുന്‍ പാര്‍ക്ക് എന്നിവര്‍ വെങ്കലവും സ്വന്തമാക്കി. ചൈന 477.7 പോയന്റ് നേടിയപ്പോള്‍ കൊറിയ 418.8 പോയന്റാണ് നേടിയത്. ലോകറെക്കോര്‍ഡിനൊപ്പമെത്തിയ ഇരുവരും ജൂനിയര്‍ ലോക റെക്കോര്‍ഡും സ്ഥാപിച്ചു.

ലോകകപ്പിലെ സൗരഭിന്റെ രണ്ടാമത്തെ സ്വര്‍ണമാണിത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷന്‍മാരുടെ വിഭാഗത്തിലും സൗരഭ് സ്വര്‍ണം നേടി. ആദ്യമായി ലോകകപ്പ് ഫൈനലിലെത്തിയ സൗരഭ് അത് സ്വര്‍ണമാക്കി മാറ്റിയതോടെ 2020ല്‍ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സിന് യോഗ്യത നേടുകയും ചെയ്തിരുന്നു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ലോകതാരങ്ങളെ മറികടന്ന് ഗെയിംസ് റെക്കോഡോടെ സൗരഭ് സ്വര്‍ണം നേടിയിരുന്നു. ഇന്ത്യയ്ക്കായി അപൂര്‍വി ചന്ദേലയും ലോകകപ്പില്‍ സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ റെക്കോഡോടെയായിരുന്നു അപൂര്‍വിയുടെയും നേട്ടം.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍