UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജയാഘോഷങ്ങള്‍ക്കിടെ മറഡോണയ്ക്ക് തളര്‍ച്ച; മെഡിക്കല്‍ ടീമിന്റെ സഹായം

മറഡോണയെ മെഡിക്കല്‍ സ്റ്റാഫ് സഹായിക്കുന്ന ചിത്രങ്ങളാണ് അര്‍ജന്റൈന്‍ പത്രം ക്ലാരിന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മറ്റൊരു പ്രധാന അര്‍ജന്റൈന്‍ പത്രമായ നാ നാസിയന്‍ (നേഷന്‍) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മിനുട്ടുകള്‍ക്കകം പൂര്‍വസ്ഥിതി വീണ്ടെടുത്ത മറഡോണ സാധാരണ നിലയില്‍ തന്നെ നടന്നുകൊണ്ട് സ്‌റ്റേഡിയം വിട്ടു എന്നാണ്.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ വിജയാഘോഷങ്ങള്‍ക്കിടെ ഡീഗോ മറഡോണയ്ക്ക് മെഡിക്കല്‍ ടീമിന്റെ ചികിത്സ. അര്‍ജന്റീനയുടെ എല്ലാ മത്സരങ്ങള്‍ക്കും കാണിയായി മറഡോണ ഗാലറിയിലുണ്ടാകാറുണ്ട്. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. മെസിയുടെ ആദ്യ ഗോള്‍ മുതല്‍ അര്‍ജന്റീനയുടെ പല നീക്കങ്ങളിലും ക്യാമറ ഡീഗോയുടെ പ്രതികരണം പകര്‍ത്തി. കൈകള്‍ ഇരുവശത്തേയ്ക്ക് വിരിച്ച് ആകാശത്തേയ്ക്ക് നോക്കി നില്‍ക്കുന്ന ഡീഗോയുടെ ചിത്രം സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാര്‍ ആവേശത്തോടെ പകര്‍ത്തി. എന്നാല്‍ മറഡോണയെ മെഡിക്കല്‍ സ്റ്റാഫ് സഹായിക്കുന്ന ചിത്രങ്ങളാണ് അര്‍ജന്റൈന്‍ പത്രം ക്ലാരിന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മറ്റൊരു പ്രധാന അര്‍ജന്റൈന്‍ പത്രമായ നാ നാസിയന്‍ (നേഷന്‍) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മിനുട്ടുകള്‍ക്കകം പൂര്‍വസ്ഥിതി വീണ്ടെടുത്ത മറഡോണ സാധാരണ നിലയില്‍ തന്നെ നടന്നുകൊണ്ട് സ്‌റ്റേഡിയം വിട്ടു എന്നാണ്.

അര്‍ജന്റീന ടീമിന്റെ പ്രകടനങ്ങളില്‍ നിരന്തരം പ്രതികരണങ്ങളും വിലയിരുത്തലുകളും നടത്തുന്ന മറഡോണ, 1986ല്‍ തന്റെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങള്‍ക്കൊപ്പം അര്‍ജന്റീന കളിക്കാരേയും കോച്ച് സാം പോളിയേയും കണ്ട് സംസാരിക്കാന്‍ താല്‍പര്യമറിയിച്ചിരുന്നു. ക്രൊയേഷ്യക്കെതിരായ തോല്‍വിയെ തുടര്‍ന്ന് ലോകകപ്പില്‍ നിന്ന് പുറത്താകുന്നതിന്റെ വക്കിലെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ലയണല്‍ മെസിക്കും കളിക്കാര്‍ക്കും ശക്തമായ പിന്തുണയുമായാണ് മറഡോണ തോല്‍വിയിലും പ്രതികരിച്ചത്.

തനിക്ക് കുഴപ്പമൊന്നുമില്ലെന്നും മുതുകിന് വേദനയുണ്ടായിരുന്നതായും ഡോക്ടര്‍ പരിശോധിച്ചെന്നും മറഡോണ ഫേസ്ബുക്കില്‍ കുറിച്ചു. “ഡോക്ടര്‍ എന്നോട് റൂമിലേയ്ക്ക് പോയി വിശ്രമിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നമ്മുടെ ടീമിന്റെ കളി ഇങ്ങനെ അനിശ്ചിതത്വത്തില്‍ മുന്നോട്ടുപോകുമ്പോള്‍ ഞാന്‍ എങ്ങനെ അവിടം വിട്ടുപോകാനാണ്? പിന്തുണക്ക് നന്ദി. എല്ലാവര്‍ക്കും ഉമ്മകള്‍” – മറഡോണ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍