UPDATES

കായികം

ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ്: മരിയ ഷറപ്പോവക്കെതിരെ അന്വേഷണം

സച്ചിന്‍ തെണ്ടുല്‍ക്കറെ അറിയില്ല എന്ന് പറഞ്ഞതിന്റെ പേരില്‍ ഇന്ത്യക്കാരുടെ പൊങ്കാല അനുഭവിക്കേണ്ടി വന്നയാളാണ് ഷറപ്പോവ. ഇനി ഈ കേസിന്റെ പേരില്‍ അവര്‍ എന്തൊക്കെയാണ് നേരിടേണ്ടി വരിയെന്ന് കണ്ടുതന്നെ അറിയാം

മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ ശിക്ഷണ നടപടി കഴിഞ്ഞ് കളിക്കളത്തില്‍ തിരിച്ചെത്തിയ ടെന്നീസ് താരം മരിയ ഷറപ്പോവയെ കഷ്ടകാലം വിട്ടൊഴിയുന്നില്ല. ഇന്ത്യയില്‍ അരങ്ങേറിയ ഒരു റിയല്‍ എസ്‌റ്റേറ്റ് തട്ടിപ്പിന്റെ പേരില്‍ ഇപ്പോള്‍ ഡല്‍ഹി പോലീസ് അവര്‍ക്കെതിരെ അന്വേഷണം നടത്തുകയാണ്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളിലാണ് അന്വേഷണം നടക്കന്നുത്. നടക്കാതിരുന്ന ഒരു ആഡംബര ഭവന പദ്ധതിയുടെ പേരില്‍ ഷറപ്പോവയെ മുന്‍നിറുത്തി ഒരു റിയല്‍ എസ്‌റ്റേറ്റ് കമ്പനി കോടിക്കണക്കിന് രൂപ തട്ടിച്ചുവെന്നാണ് കേസ്.

സ്വന്തമായി ഹെലിപ്പാഡും ടെന്നീസ് അക്കാദമിയും മറ്റ് ആധുനിക സൗകര്യങ്ങളുമുള്ള ബാലെ എന്ന പദ്ധതിയുടെ പിന്നില്‍ മറിയ ഷറപ്പോവയാണെന്ന് തെറ്റിധരിപ്പിച്ചാണ് ഹോസ്‌റ്റെഡ് ഇന്‍ഫ്രോസ്ട്രക്ച്ചര്‍ എന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനി കക്ഷികളില്‍ നിന്നും കോടിക്കണക്കിന് രൂപ പിരിച്ചത്. 2013ല്‍ വര്‍ണാഭമായ ഒരു ചടങ്ങില്‍ വച്ച് ഷറപ്പോവ പദ്ധതിയുടെ ഉത്ഘാടനം നിര്‍വഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പദ്ധതി ഒരിക്കലും നടപ്പിലായില്ല. പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നവംബര്‍ 16 നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഷറപ്പോവയുടെ പദ്ധതി എന്ന നിലയില്‍ മാത്രമാണ് പലരും പദ്ധതിയില്‍ പണം നിക്ഷേപിച്ചതെന്ന് പരാതിക്കാരുടെ അഭിഭാഷകരില്‍ ഒരാളായ പീയുഷ് സിംഗ് ചൂണ്ടിക്കാട്ടി. 2013ല്‍ തന്റെ കക്ഷി ഭാവന അഗര്‍വാള്‍ 53 ലക്ഷം രൂപ ഫ്‌ളാറ്റ് ബുക്ക് ചെയ്യുന്നതിനായി നല്‍കിയെന്ന് പീയുഷ് പറഞ്ഞു. എന്നാല്‍ ഡല്‍ഹിക്ക് സമീപമുള്ള ഗുഡ്ഗാവില്‍ ആരംഭിക്കുമെന്ന് വാഗ്ദാനം ചെയ്യ്ത പദ്ധതി ഒരിക്കലും നടപ്പിലായില്ല. ഏകദേശം രണ്ട് കോടി രൂപയാണ് ഒരു ഫ്‌ളാറ്റിന് വിലയിട്ടിത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി അഗര്‍വാള്‍ ഈ റിയല്‍ എസ്റ്റേറ്റ് കമ്പനിയെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അഗര്‍വാളിന്റെ ഫോട്ടോ എടുക്കാന്‍ അവര്‍ തയ്യാറായില്ല. കെട്ടിട നിര്‍മ്മാണ കമ്പനിയുടെ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് ബുധനാഴ്ച നിരവധി തവണ വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല.

ജനങ്ങളില്‍ നിന്നും വന്‍തോതില്‍ പണം പിരിച്ച് രൂപീകരിക്കുന്ന ഇത്തരം പദ്ധതികള്‍ കൃത്യസമയത്ത് നടപ്പിലാക്കുന്നുവെന്ന ഉറപ്പാക്കാനുള്ള ബാധ്യത, തങ്ങളുടെ പേരും വിശ്വാസ്യതയും അതിനായി നല്‍കുന്ന പ്രശസ്തര്‍ക്ക് ഉണ്ടൈന്ന് പീയുഷ് പറഞ്ഞു. ഈ റിയല്‍ എസ്റ്റേറ്റ് കമ്പനി കുരുക്കിലാക്കിയ അന്താരാഷ്ട്ര താരങ്ങളില്‍ ഷറപ്പോവ മാത്രമല്ല ഉള്ളത്. കാറോട്ട ചാമ്പ്യന്‍ മൈക്കിള്‍ ഷൂമാക്കറിനെ പോലുള്ളവരും കമ്പനിയുടെ വലയിലായിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. സച്ചിന്‍ തെണ്ടുല്‍ക്കറെ അറിയില്ല എന്ന് പറഞ്ഞതിന്റെ പേരില്‍ ഇന്ത്യക്കാരുടെ പൊങ്കാല അനുഭവിക്കേണ്ടി വന്നയാളാണ് ഷറപ്പോവ. ഇനി ഈ കേസിന്റെ പേരില്‍ അവര്‍ എന്തൊക്കെയാണ് നേരിടേണ്ടി വരിയെന്ന് കണ്ടുതന്നെ അറിയാം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍