UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇടിക്കൂട്ടിലെ ആറാം ലോക കിരീടം; ചരിത്രം മേരി കോമിന് കയ്യെത്തും ദൂരത്ത്

5-0 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരം സെമി ഫൈനലില്‍ എതിരാളിയെ വീഴ്ത്തിയത്.

ഉത്തര കൊറിയയുടെ കിം ഹ്യാങ്ങിനെ ഇടിച്ചൊതുക്കി ഇന്ത്യയുടെ മേരി കോം ലോക ബോക്സിങ് ചാമ്പ്യന്‍ഷിലെ 48 കിലോ ഗ്രാം വിഭാഗത്തിൽ
ഫൈനലില്‍ പ്രവേശിച്ചു. തുടര്‍ പഞ്ചലുകളിലൂടെ എതിരാളിക്ക് പോയിന്റ് നേടാന്‍ അവസരം കൊടുക്കാതെയായിരുന്നു സെമിയില്‍ മേരി കോമിന്റെ മുന്നേറ്റം. ഇത്തവണ കിരീടം സ്വന്തമാക്കാനായാല്‍ ആറാം വട്ടം ലോക ബോക്സിങ് ചാമ്പ്യനായി മേരികോം ചരിത്രം കുറിക്കും. 5-0 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരം എതിരാളിയെ വീഴ്ത്തിയത്.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഉക്രയിനിന്റെ ഹന്ന ഒക്ക്‌ഹോട്ടയാണ് മേരികോമിന്റെ എതിരാളി. ഈ വര്‍ഷം ആദ്യം പോളണ്ടില്‍ നടന്ന മല്‍സരത്തില്‍ ഹന്ന തോല്‍പ്പിച്ചിട്ടുള്ള ഇന്ത്യന്‍ താരം ഈ ആത്മ വിശ്വാസത്തോടെയായിരിക്കും ഇടിക്കൂട്ടില്‍ ഇറങ്ങുക.

ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം വെള്ളി നേട്ടത്തോടെയായിരുന്നും മേരി കോമിന്റെ തുടക്കം. പിന്നാലെ അഞ്ച് വര്‍ഷം തുടര്‍ച്ചയായി മേരി കോം തന്നെ സ്വര്‍ണത്തില്‍ മുത്തമിട്ടു. അഞ്ച് വട്ടം ലോക ചാമ്പ്യനായി അയര്‍ലാന്‍ഡിന്റെ കാതി ടെയ്ലറിന് ഒപ്പം നില്‍ക്കുകയാണ് മേരി കോം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍